ശിവനെക്കുറിച്ച് എഴുതിയ കൈതപ്രത്തിന്റെ വരികള്‍ പിറന്ന സുവര്‍ണ്ണനിമിഷം ഈയിടെ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സംഗീതസംവിധായകന്‍ കൈതപ്രം ഓര്‍ത്തെടുത്തു. മഴവില്ല് എന്ന കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയ്ക്ക് ശിവനെ സ്തുതിക്കുന്ന സംസ്കൃത ടച്ചുള്ള വരികള്‍ പിറന്നതിനെക്കുറിച്ച് സംഗീത സംവിധായകന്‍ മോഹന്‍ സിതാര.
“ദിനേഷ് എന്ന സംവിധായകന് നല്ല സെന്‍സാണ്. എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. ബെംഗളൂരില്‍ വെച്ചായിരുന്നു സംഗീതം ചെയ്തത്. ഞാന്‍ ഒരു ട്യൂണ്‍ മൂളി. അത് ദിനേഷിന് വലിയ ഇഷ്ടമായി. അതിന് ഒരു ലിറിക് വേണമെന്ന് കൈതപ്രത്തിനോട് പറഞ്ഞു. അദ്ദേഹം ആദ്യം ചില വരികള്‍ എഴുതിയപ്പോള്‍ ദിനേഷിന് അത് ഇഷ്ടമായില്ല. “- മോഹന്‍ സിതാര ഓര്‍ത്തെടുത്തു.
“ഈ വരികള്‍ ദിനേഷിന് ഇഷ്ടമായില്ല. പകരം അദ്ദേഹം പറഞ്ഞു, അല്‍പം സംസ്കൃത ടച്ചുള്ള വരികളാണ് ഇവിടെ വേണ്ടത്. ഉടനെ കൈതപ്രം വരികള്‍ എഴുതി.”- മോഹന്‍ സിതാര പറഞ്ഞു.
ആ വരികള്‍ ഇതാണ്:!!”ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
ശുഭദം ശിവചരിതം പാപഹരം
നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം”
ഈ വരികള്‍ ദിനേഷിന് ഇഷ്ടമായി. ദർബാരികാനഡ എന്ന ഹിന്ദുസ്ഥാനി ടച്ചുള്ള രാഗത്തിലാണ് മോഹന്‍ സിതാര ഈ വരികള്‍ ചിട്ടപ്പെടുത്തിയത്.
സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം പാര്‍വ്വതീലോല നിന്‍ കരുണയാലേ(2)
തിരുജടയ്‌ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ
ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്‌ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു
മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം(2)
സഫലമായ് ജീവിതം രാഗലോലം ആ ആ ആ
സഫലമായ് ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍
ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ
പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍
കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ ആ ആ
ആ ആ ആ ആ ആ ആ ആ
ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമായിരുന്നു ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക