ബെംഗളൂരു ; ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. കഫേയിൽ സ്‌ഫോടനം നടത്തിയ ഭീകരർ ബി.ജെ.പി ഓഫീസും ആക്രമിക്കാൻ ശ്രമിച്ചതായി ഈ കുറ്റപത്രം വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ മുസ്സാവിർ ഹുസൈൻ ഷാജിബ്, അബ്ദുൾ മതീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർ പ്രതികളാക്കിയാണ് കുറ്റപത്രം . ഇവർക്കെതിരെ യുഎപിഎ, ഐപിസി തുടങ്ങിയ വകുപ്പുകളാണ് എൻഐഎ ചുമത്തിയിരിക്കുന്നത്.
രാമേശ്വരം കഫേയിൽ ബോംബ് വെച്ചത് ഷാജിബാണെന്നും അബ്ദുൾ താഹ സഹായിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു . കർണാടകയിലെ ശിവമോഗ സ്വദേശികളാണ് ഇരുവരും. 2020ൽ അൽ ഹിന്ദ് മൊഡ്യൂൾ തകർത്തതിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. പശ്ചിമ ബംഗാളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഈ രണ്ട് ഭീകരരും വ്യാജ സിമ്മുകളും വ്യാജ അക്കൗണ്ടുകളും വ്യാജ ഐഡൻ്റിറ്റികളും ഉപയോഗിച്ചിരുന്നു. ഡാർക്ക് വെബിൽ നിന്നാണ് അവർ അത് നേടിയത് . ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചാണ് ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തിയത്.
ഇരുവരും ടെലിഗ്രാം വഴി ഈ ക്രിപ്‌റ്റോകറൻസി സാധാരണ പണമാക്കി മാറ്റുകയും പിന്നീട് അതിലൂടെ ആക്രണങ്ങൾ നടത്തുകയുമായിരുന്നു. 2024 മാർച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് മുമ്പ്, 2024 ജനുവരി 22 ന് ബെംഗളൂരുവിലെ ബിജെപി ഓഫീസ് തകർക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബിജെപി ഓഫീസ് തകർക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഐഇഡി ആക്രമണത്തിലൂടെയാണ് ഇത് നടത്താൻ പദ്ധതിയിട്ടത് . എന്നാൽ, ഇരുവർക്കും ഇത് നടപ്പാക്കാനായില്ല . ഇതിന് ശേഷമാണ് ഇവർ രാമേശ്വരം കഫേയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടത്.
ഇരുവരും ഐഎസിൽ അംഗങ്ങളാണെന്നും അവർ സിറിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും എൻഐഎ പറയുന്നു . നിരവധി മുസ്ലീങ്ങളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഇവരെക്കൂടാതെ ഈ കേസിൽ പ്രതികളായ രണ്ട് മുസ്ലീം യുവാക്കളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അവർ വ്യാജ ഐഡൻ്റിറ്റിക്ക് ഹിന്ദു പേരുകൾ പോലും ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: