Football

ബേസില്‍ ജോസഫ് കാലിക്കറ്റ് എഫ്സി ബ്രാന്‍ഡ് അംബാസഡര്‍

Published by

കോഴിക്കോട്: സംവിധായകനും നടനുമായ ബേസില്‍ ജോസഫ് സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡറായി.

ഇന്ന് കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം കാണാനും ടീമിനെയും ആരാധകരെയും പ്രോത്സാഹിപ്പിക്കാനും ബേസിലും കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തും. ആദ്യ മാച്ചിന്റെ ടിക്കറ്റ് വില്പനയില്‍ നിന്നും നടക്കുന്ന നറുക്കെടുപ്പിന്റെ സമ്മാനദാനവും ബേസില്‍ നിര്‍വഹിക്കും. യുവത്വത്തിന്റെ പള്‍സ് അറിയുന്ന ബേസിലിനെപ്പോലുള്ളവരുടെ സാന്നിധ്യം കാലിക്കറ്റ് എഫ് സിക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by