കൊല്ലം: ചിതറയില്‍ ഓടികൊണ്ടിരുന്ന കാറില്‍ അഗ്നി പകര്‍ന്നു. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറിലാണ് തീ പിടര്‍ന്നത്.
ആളപായം ഇല്ല. കാറിലുണ്ടായിരുന്നത് രണ്ട് പേരാണ്.
ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്ന ഉടന്‍ ഇരുവരും കാര്‍ നിര്‍ത്തി രക്ഷപ്പെട്ടു. കടയ്ക്കലില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: