ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പപ്പുവല്ലെന്ന് യുഎസിലെ ടെക്സാസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബുദ്ധികേന്ദ്രമായ സാം പിത്രോദ. രാഹുല്‍ ഗാന്ധിയെ പല രീതിയില്‍ വാഴ്‌ത്തിപ്പാടലാണ് മൂന്ന് ദിവസത്തെ രാഹുലിനെ യുഎസ് പര്യടനത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസും വിദേശത്തെ മോദി വിരുദ്ധ ശക്തികളും എന്‍ജിഒകളും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പര്യടനമെന്ന് വ്യക്തം.
"He is no Pappu" : Sam Pitroda
Your Opinion?
Sam Pitroda in Texas –
"Jannayak (Rahul Gandhi) has a vision contrary to what BJP promotes by spending crores of rupees. I must tell you, he is no Pappu.""He is highly educated, well-read, a strategist with deep thinking on any… pic.twitter.com/oKqhK41L2w
— Times Algebra (@TimesAlgebraIND) September 9, 2024
രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുമ്പോള്‍ ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഭരിച്ചിരുന്ന ഒരു പ്രധാനി സാം പ്തിത്രോദ ആയിരുന്നു. ഇദ്ദേഹമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സാങ്കേതികവിദ്യയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മോദി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ ഇദ്ദേഹം അസ്വസ്ഥനാണ്. കോണ്‍ഗ്രസിന് വേണ്ടി വിദേശശക്തികളെ യോജിപ്പിക്കുന്ന ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്.
രാജീവ് ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ബുദ്ധിജീവിയും നയതന്ത്രജ്ഞനും ആണെന്ന് കഴിഞ്ഞ ദിവസം സാംപിത്രോദ പ്രസ്താവിച്ചിരുന്നു. അദ്ദേഹം മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി താരതമ്യം ചെയ്ത് രുഹുലിന് എ പ്ലസ് എന്ന നിലവാരസര്‍ട്ടിഫിക്കറ്റും സാം പിത്രോദ നല്‍കിയിരുന്നു.
ചില സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും നല്ല വായനയും നല്ല വിദ്യാഭ്യാസവും ആഴത്തില്‍ ചിന്തിക്കുന്ന തന്ത്രജ്ഞനും ആണ് രാഹുല്‍ ഗാന്ധിയെന്നും സാം പിത്രോദ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ വാ തുറന്നാല്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്ന ഈ നേതാവിനെ എങ്ങിനെയെങ്കിലും അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സാം പിത്രോദയുടെ പുതിയ വാഴ്‌ത്തുപാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: