മുംബൈ : ഗണേശപൂജ നടത്തുന്ന നടൻ ആമിർ ഖാന്റെ ചിത്രങ്ങൾ വൈറലാകുന്നു. സഹോദരി നിഖത് ഖാനും ഭർത്താവ് സന്തോഷ് ഹെഗ്‌ഡെയ്‌ക്കുമൊപ്പമാണ് മുംബൈയിലെ വസതിയിൽ ആമിർ ഖാൻ വിനായക ചതുർത്ഥി ആഘോഷിച്ചത് . ദീപങ്ങൾ തെളിയിച്ച് ഗണപതി വിഗ്രഹത്തിന് മുന്നിൽ ആരതി നടത്തുന്ന ആമിർ ഖാന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
ചിത്രങ്ങളിൽ, താരം നീല കുർത്തയും കറുത്ത പാൻ്റും ധരിച്ച് പൂജൾ നടത്തുകയുയും , ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു .അദ്ദേഹത്തോടൊപ്പം ഇളയ മകൻ ആസാദ് റാവു ഖാനും പൂജയിൽ പങ്കെടുക്കുന്നതായി കാണാം. മകന്റെ കൈപിടിച്ച് ദീപങ്ങൾ തെളിയിപ്പിക്കുകയും ചെയ്യുന്നുണ്ട് ആമിർ.
മുൻപും ഗണേശപൂജ നടത്തുന്ന ആമിർ ഖാന്റെ ചിത്രം വൈറലായിട്ടുണ്ട് . അന്ന് ആമിറിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇസ്ലാമിസ്റ്റുകൾ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: