Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ ഭീകരരുടെ ബങ്കറുകള്‍ നശിപ്പിച്ചു, അഞ്ചുപേര്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 11:18 pm IST
in India
മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ ഭീകരര്‍ ഉപയോഗിച്ച് റോക്കറ്റ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുന്നു

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ ഭീകരര്‍ ഉപയോഗിച്ച് റോക്കറ്റ് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുന്നു

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായി സൈന്യം. ചുരാചന്ദ്പൂര്‍ ജില്ലയിലെ മുഅല്‍സാങ്, ലൈക മുഅല്‍സൗ ഗ്രാമങ്ങളില്‍ വെള്ളിയാഴ്ച സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ ഭീകരരുടെ മൂന്ന് ബങ്കറുകള്‍ നശിപ്പിച്ചു. ജിരിബാമില്‍ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ഒരാളെ അക്രമി സംഘങ്ങള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ ആയുധധാരികളായ ഭീകരരായിരുന്നുവെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന്
നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.

17 മാസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഭീകരര്‍ റോക്കറ്റ് ഉപയോഗിച്ചത് വെള്ളിയാഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച് ആറ് ദിവസത്തിന് ശേഷമാണ് റോക്കറ്റാക്രമണം. കുക്കി ഭീകരര്‍ ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വിക്ഷേപിച്ച റോക്കറ്റുകള്‍ക്ക് കുറഞ്ഞത് നാലടി നീളമുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാല്‍വനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പിലാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചതെന്നാണ് സൂചന. സ്ഫോടക വസ്തുക്കളുള്ള ജിഐ പൈപ്പുകള്‍ ഒരു നാടന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചറില്‍ ഘടിപ്പിച്ച് ഒരേസമയം വെടിവയ്‌ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മണിപ്പൂര്‍ ഇന്റഗ്രിറ്റി കോഓര്‍ഡിനേറ്റിങ് കമ്മിറ്റി മണിപ്പൂരില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Tags: manipurManipurforeignattackTerrorist bunkers destroyed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മണിപ്പൂരിൽ വീണ്ടും ആക്രമണം, ഗ്രാമവാസികൾ ഒഴിഞ്ഞുപോയി; മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സന്ദർശിച്ചു

India

മണിപ്പൂരിൽ ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്: യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നു

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.