ന്യൂദല്‍ഹി: വിദേശകരങ്ങളുടെ മാത്രം സഹായത്തോടെ നടക്കാവുന്ന ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മണിപ്പൂര്‍. കുകി തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് മെയ്തി വിഭാഗക്കാര്‍ക്കിടയില്‍ ബോംബാക്രമണം നടത്തിയതിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.
മെയ്തി ആധിപത്യമുള്ള ബിഷ്ണുപൂര്‍ പ്രദേശത്ത് നിരവധി ഡ്രോണുകള്‍ രാത്രിയില്‍ പറന്നെത്തിയതായി പറയുന്നു. ഏകദേശം 50 ഡ്രോണുകളാണ് വ്യോമാക്രമണത്തില്‍ പങ്കെടുത്തത്. കുക്കി നാഷണല്‍ ആര്‍മി (കെഎന്‍എ) ആണ് ഈ ആക്രമണത്തിന് പിന്നില്‍. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഡ്രോണുകള്‍ ഇതാദ്യമായാണ് മണിപ്പൂരില്‍ ഉപയോഗിക്കപ്പെട്ടതെന്ന് പറയുന്നു. ഒരു വിദേശരാജ്യത്തെ സൈന്യത്തിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സങ്കീര്‍ണ്ണമായ ഡ്രോണുകളാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് പ്രതിരോധമേഖലയിലെ സാങ്കേതിക വിദഗ്ധര്‍ പറയുന്നു.
മണിപ്പൂരില്‍ ചൈനയും അമേരിക്കയും ഉള്‍പ്പെടെയുള്ള വിദേശശക്തികള്‍ കളിക്കുന്നതായി കഴിഞ്ഞ ആഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി ആരോപിച്ചത്. അത് ശരിയെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഡ്രോണ്‍ വഴിയുള്ള ബോംബാക്രമണം നടന്നത്. ഒരിയ്ക്കലും മണിപ്പൂരിലെ പ്രദേശവാസികള്‍ക്ക് സാധാരണഗതിയില്‍ വിദേശ സഹായമില്ലാതെ ഇത്രയും ആധുനികമായ ഡ്രോണ്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. വിദേശത്ത് നിന്നും ഫണ്ട് ചെയ്യുന്ന ഡ്രോണ്‍ ആക്രമണമെന്നാണ് ഇതിനെ അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രദേശത്ത് നടന്ന ഡ്രോണ്‍ ആക്രമണം ഒരര്‍ത്ഥത്തില്‍ ഒരു വിദേശരാജ്യം ഇന്ത്യയ്ക്കെതിരെ നടത്തിയ നിഗൂഢമായ ആക്രമണത്തിന് തുല്ല്യമാണെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: