തിരുവനന്തപുരം: അളവ് തൂക്ക ക്രമക്കേടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം ജില്ല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. പെട്രോള്‍ പമ്പുകളില്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവില്‍ സംശയമുണ്ടെങ്കില്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത 5 ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കുമെന്നും പാചകവാതക വിതരണ വാഹനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.
അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിര്‍ബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രിക് ഇലക്ട്രോണിക് ഉല്പന്ന വ്യാപാര സ്ഥാപനങ്ങള്‍, ടെക്സ്റ്റൈലുകള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ സന്തോഷ് എം എസ്, പ്രദീപ് പി എസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളായാണ് ജില്ലയില്‍ പരിശോധന. ലീഗല്‍ മെട്രോളജി വകുപ്പിനെ താഴെപ്പറയുന്ന നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.
ഡെപ്യൂട്ടി കണ്ട്രോളര്: 8381698011, 8381698020, ഫ്ലയിങ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍: 9188525701, അസിസ്റ്റന്റ് കണ്ട്രോളര്: 8381698012, ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം: 8381698013, ആറ്റിങ്ങല്‍: 8381698015, നെടുമങ്ങാട്: 8381698016, നെയ്യാറ്റിന്‍കര: 8381698017, 8381698018, കാട്ടാക്കട: 9400064081, വര്‍ക്കല : 9400064080.
പ്രതികരിക്കാൻ ഇവിടെ എഴുതുക: