Kerala

പൂച്ചപ്ര കൊലപാതകം : പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

കേസിൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകൾ നിർണായകമായി

Published by

തൊടുപുഴ : പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ (40)കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഉണ്ണിയെന്ന് വിളിക്കുന്ന ചെലപ്ലാക്കൽ അരുൺ (35) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡിഷണൽ 4 കോടതി ജഡ്ജി പി. എൻ. സീതയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രസ്താവിക്കും.

2022 ജനുവരി 22 നാണ് കേസിനാസ്പദമായസംഭവം. സുഹൃത്തുക്കളായ അരുണും സനലും ഒരുമിച്ചു മദ്യപിക്കുന്നതിനിടയിൽ പണിക്കൂലി വീതം വയ്‌ക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായതർക്കത്തെ തുടർന്ന് പ്രതി സനലിനെ കുത്തികൊലപ്പെടുത്തി എന്നാണ് പ്രോസീക്യൂഷൻ കേസ്. കേസിൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകൾ നിർണായകമായി.

കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഇ കെ സോൾഡ്ജിമോനാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി. സിവിൽ പോലീസ് ഓഫീസർ ജെയ്‌സൺ പ്രോസീക്യൂഷൻ സഹായിയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by