ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയിലും ഗ്രാമീണ സംരംഭങ്ങളിലും നൂതനവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 750 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര കൃഷിമന്ത്രാലയം. ഇതിനായി അഗ്രി ഷുവര്‍ ഫണ്ട് എന്ന പദ്ധതിയും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ 250 കോടി രൂപയും നബാര്‍ഡിന്റെ 250 കോടി രൂപയും ബാങ്കുകളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുമായി സമാഹരിക്കുന്ന 250 കോടി രൂപയുമാണ് അഗ്രി ഷുവര്‍ ഫണ്ടിന്റെ മൂലധനം. കൃഷി മേഖലയിലെ നിക്ഷേപ അവസരങ്ങളും കേന്ദ്ര പദ്ധതി വിവരങ്ങളും ലഭ്യമാക്കാന്‍ കൃഷി നിവേശ് എന്ന പോര്‍ട്ടലും മന്ത്രി അവതരിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ നിന്ന് അറിയാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: