തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനും ശ്രീകൃഷ്ണ ജയന്തി മുതലായ വിശേഷ ദിവസങ്ങളിലും ഭഗവാന്റെ നിവേദ്യങ്ങൾ തയ്യാറാക്കുവാനായി വലിയ അളവിൽ പാൽപായസം പാത്രങ്ങൾ സമർപ്പിച്ചു. ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തിലാണ് പുതിയ പാത്രങ്ങൾ സമർപ്പിച്ചത്.
1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കുവാനാവശ്യമായ വലിയ വാർപ്പുകൾ അവ പകർന്നു മാറ്റുന്നതിനാവശ്യമായ നിരവധി അണ്ഡാവുകൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. കൂടാതെ അന്നദാനത്തിനാവശ്യമായ പ്ളേറ്റുകളും ഗ്ലാസുകളും ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും, നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഭഗവാന് സമർപ്പിച്ചു.
നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത ഈ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: