അങ്കമാലി : കൊലപാതക കേസിൽ പ്രതികൾ അറസ്റ്റിൽ. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺകുമാർ (36), താബോർ അരണാട്ടുകരക്കാരൻ വീട്ടിൽ ജിനേഷ് (40), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ (33) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലി മുന്നൂർപ്പിള്ളി ഭാഗത്ത് രഘു എന്നയാൾ മരണപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സതീഷ് എന്നയാളും കൂട്ടാളികളും രഘുവിനെ കാറിൽ കയറ്റികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിന് ശേഷം രഘുവിന്റെ സുഹൃത്തായ സുജിത്തിന്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു. സുജിത്തിന്റെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: