കൊച്ചി: ഓണമിങ്ങെത്തിയെന്ന ഓര്‍മ്മപ്പെടുത്തലുമായി തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. രാവിലെ ഒമ്പത്് മണിയോടെയായിരുന്നു ചടങ്ങ് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഒന്നര മണിക്കൂറോളം വൈകി.
മന്ത്രി പി രാജീവ് അത്ത പതാക ഉയര്‍ത്തി. ഹൈബി ഈഡന്‍ എംപി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടെ വര്‍ണ്ണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറില്‍ നിന്നും നഗരത്തിലേക്ക് നീങ്ങി. അത്തം നഗറില്‍ ഉയര്‍ത്തുന്നതിനുള്ള അത്ത പതാക ഹില്‍പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനില്‍ നിന്ന് നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി.
അത്തം നാളില്‍ രാജാവിന്റെ ചമയപ്പുറപ്പാട് ചടങ്ങിന്റെ സ്മരണാര്‍ത്ഥമായാണ് ജനകീയ അത്തച്ചമയ ഘോഷയാത്ര നടത്തുന്നത്. ഉച്ച കഴിഞ്ഞ് മൂന്നോടെ അത്തം നഗറില്‍ ഘോഷയാത്ര തിരികെയെത്തും. ഇതോടെ സിയോന്‍ ഓഡിറ്റോറിയത്തില്‍ പൂക്കളുടെ പ്രദര്‍ശനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: