തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍.
ഏഴു വര്‍ഷത്തിന് ശേഷമുള്ള നാമമാത്ര വര്‍ധനയെന്നാണ് മന്ത്രിയുടെ ന്യായീകരണം. വിപണിയെ നിയന്ത്രിക്കാന്‍ സപ്ലൈകോ വഴി ശ്രമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പര്‍ച്ചേസ് വില കൂടിയതിനാലാണ് വില വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. സപ്ലൈകോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് വിലവര്‍ധനയെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ 225 കോടി അനുവദിച്ചുവെന്ന് ആഗസ്ത് പകുതിയോടെ ധനമന്ത്രി അറിയിച്ചിരുന്നു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് അധികമായി അനുവദിച്ചത്. വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടിയാണ്. ഇതില്‍ 100 കോടി നേരത്തെ മാസം അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് പരിഗണിച്ച് ബജറ്റ് വിഹിതത്തിനൊപ്പം 120 കോടി ധനവകുപ്പ് അധികം അനുവദിക്കുകയായിരുന്നു. ഇതൊന്നുകൊണ്ടും വിപണിയില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സപ്ലൈകോയും ഭക്ഷ്യവിതരണ വകുപ്പും.
ഇതിനിടെ കേരളത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം എല്ലാത്തിനും വിലക്കുറവാണെന്ന വിചിത്ര ന്യായവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: