കൊച്ചി: നിവിന്‍ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പരാതിക്കാരി പറയുന്ന ദിവസം നിവിന്‍ തനിക്കൊപ്പം ‘വര്‍ഷങ്ങള്‍ക്കിപ്പുറം’ എന്ന ഷൂട്ടിങ് ലൊക്കേഷനിലായിരുന്നുവെന്ന് താരം പറഞ്ഞു. നിവിന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈയ്യില്‍ ഉണ്ടെന്നും ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
‘2023 ഡിസംബര്‍ 14 മുതല്‍ നിവിന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്‌ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ്. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു. ‘നിവിന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് നോക്കിയിരുന്നത്. എനിക്ക് അതുകൊണ്ടാണ് തീയതി ഒക്കെ ഓര്‍മ്മയുള്ളത്. നിവിന്റെ ഡേറ്റ് ഞാന്‍ തന്നെയാണ് സംസാരിച്ചത്. ഡിസംബര്‍ 1, 2, 3 തീയതികളില്‍ ഞങ്ങളുടെ കൂടെ മൂന്നാറില്‍ ഷൂട്ടിനുണ്ടായിരുന്നു’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ക്രൗൺ പ്ലാസയിൽ ചോദിച്ചാൽ നിവിന്റെ സിസിടിവി ഫൂട്ടേജ് കിട്ടും. 300 ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ അന്ന് നിവിനൊപ്പം ഉണ്ടായിരുന്നു സെറ്റിൽ. ഇവരൊക്കെ സാക്ഷികളാണ്. അന്ന് നിവിനൊപ്പം ഷൂട്ടിങ്ങിൽ നടി കൂടിയായ പാർവതി കൃഷ്ണയും ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും നിവിൻ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയാം. അത്തരത്തിൽ നിരവധി തെളിവുകൾ ഉണ്ട്. ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവനാട എന്ന് പറയുന്ന ആ സീനുകളുടെ ഷൂട്ടൊക്കെ ഈ ദിവസങ്ങളിലാണ് നടന്നത്’, വിനീത് ശ്രീനിവാസൻ പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: