കൊൽക്കത്ത ; ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം 28-ാം ദിവസവും തുടരുകയാണ്. ബുധനാഴ്ച രാത്രി വൈകിയും ഡോക്ടറുടെ മാതാപിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കേസ് തുടക്കം മുതൽ ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുന്നത് വരെ പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മകളുടെ മൃതദേഹം ഞങ്ങൾക്ക് കൈമാറിയപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു‘- അദ്ദേഹം പറഞ്ഞു.
‘ 300 പോലീസുകാർ ശവസംസ്‌കാരം നടക്കുന്നതുവരെ ഞങ്ങളെ വളഞ്ഞിരുന്നു, പക്ഷേ സംസ്‌കാരം കഴിഞ്ഞ് ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. കുടുംബം എന്ത് ചെയ്യും, എങ്ങനെ വീട്ടിലേക്ക് പോകും, പോലീസ് ഒരു ഉത്തരവാദിത്തവും ഏറ്റെടുത്തില്ല.മകളുടെ മൃതദേഹം വീട്ടിൽ മാതാപിതാക്കളുടെ മുന്നിൽ കിടത്തി ഞങ്ങൾ കണ്ണീരൊഴുക്കുമ്പോൾ പോലീസ് പണം നൽകുന്നു, ഇതാണോ പോലീസിന്റെ മനുഷ്യത്വം? എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ചുവെന്ന് പോലീസ് പറയാറുണ്ടായിരുന്നു, ഇതിനെയാണോ ഉത്തരവാദിത്ത നിർവ്വഹണം എന്ന് പറയുന്നത്?‘ അദ്ദേഹം ചോദിച്ചു.
അതേസമയം മമതക്ക് ധൈര്യമുണ്ടെങ്കിൽ രാജിവെക്കണമെന്നും സന്ദീപ് ഘോഷിനെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത് മജ്മുദാർ പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: