കോട്ടയം: ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ചട്ടം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് നിര്‍ദേശിച്ചു.
ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ പ്രിന്‍സിപ്പലും നിലവിലുള്ള ഒരു ഇപ്പോഴത്തെ അധ്യാപകനും ചേര്‍ന്ന് വനിതാ അധ്യാപകരുടെ സ്റ്റാഫ് റൂമില്‍ സൗണ്ട് റെക്കോര്‍ഡിങും സൂമിംഗും അടക്കം സംവിധാനങ്ങളുള്ള ക്യാമറ സ്ഥാപിക്കുകയായിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെ ടിവിയില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പരാതി നല്കിയ വനിതാ അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇത് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സ്കൂളുകളില്‍ ജീവനക്കാരുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുംവിധം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്ത്തകന് സമര്‍പ്പിച്ച പരാതിയും മനുഷ്യാവകാശ കമ്മീഷന് പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: