ബെംഗളൂരു : ദുലീപ് ട്രോഫിക്കുള്ള ‘ഇന്ത്യ ഡി’ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനും ഇടം. കാലിനു പരുക്കേറ്റ ജാര്‍ഖണ്ഡ് താരം ഇഷാന് കിഷനു പകരക്കാരനായാണ് ഉള്‍പ്പെടുത്തിയത്. ഇഷാന് കിഷന് പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജുകളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് അറിയിച്ചത്. ശ്രേയസ് അയ്യര്‍ ആണ് ഇന്ത്യ ഡി ടീമിന്റെ ക്യാപ്റ്റന്‍.
പരുക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവും പേസര്‍ പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: