ന്യൂദല്‍ഹി: വാജ് പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യന്‍ വിമാനം ഐസി814 അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയതിന്റെ പേരില്‍ മൂന്ന് പാക് കൊടുംഭീകരരെ വിട്ടയച്ചതെന്ന് പറഞ്ഞ തൃണമൂല്‍ എംപിയും മാധ്യമപ്രവര്ത്തകന് രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യയുമായ സാഗരിക ഘോഷിനെ പൊളിച്ചടുക്കി കാഞ്ചന് ഗുപ്ത. . മമത ബാനര്‍ജി അന്ന് വാജ് പേയി മന്ത്രിസഭയില്‍ സഖ്യകക്ഷിയായിരുന്നെന്നും അവര്‍ കേന്ദ്ര റെയില്‍ മന്ത്രിയായിരുന്നുവെന്നും തീവ്രവാദികളെ വിട്ടയച്ച് വിമാനം മോചിപ്പിക്കാന്‍ ഏറ്റവുമധികം വാജ് പേയിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതെന്നും ഉള്ള വസ്തുകള്‍ അറിയാതെയായിരുന്നു സാഗരിക ഘോഷ് വാജ് പേയിയെ കുറ്റപ്പെടുത്തിയത്.
എന്നാല്‍ അധികം വൈകാതെ സാഗരിക ഘോഷിനെ പൊളിച്ചടുക്കാന്‍ വാര്‍ത്താവിതരണ വകുപ്പിന്റെ മുഖ്യ ഉപദേശകനായ കാഞ്ചന് ഗുപ്ത രംഗത്ത് എത്തി. വാജ് പേയി ഭരിക്കുമ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാരിലെ മുഖ്യസഖ്യകക്ഷി തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ആണെന്ന് അറിയില്ലേ എന്നായിരുന്നു കാഞ്ചന് ഗുപ്തയുടെ ചോദ്യം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കാണ് പാക് തീവ്രവാദികള്‍ വിമാനം റാഞ്ചിയത്. മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരവാദി ഉള്‍പ്പെടെ മൂന്ന് പേരെ വിട്ടയയ്ക്കുക എന്നതായിരുന്നു റാഞ്ചിയ വിമാനം സ്വതന്ത്രമാക്കാന്‍ തീവ്രവാദികള്‍ മുന്നോട്ട് വെച്ച ഡിമാന്റ്. വാജ് പേയി ഉടനെ മന്ത്രിസഭാ യോഗം വിളിച്ചു. അന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു കാഞ്ചന് ഗുപ്ത. അന്നത്തെ മന്തരിസഭാ യോഗത്തില്‍ തീവ്രവാദികളെ വിട്ടയച്ച് എങ്ങിനെയെങ്കിലും യാത്രക്കാരെ സ്വതന്ത്രമാക്കണമെന്ന് ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തിയത് മമത ബാനര്‍ജിയായിരുന്നു. അന്ന് കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു മമത ബാനര്‍ജി.
കാഞ്ചന് ഗുപ്തയുടെ വെളിപ്പെടുത്തലോടെ വലിയ അറിവ് കാണിക്കാനുള്ള സാഗരിക ഘോഷിന്റെ ശ്രമം പൊളിഞ്ഞു. അവര്‍ വാജ് പേയിയെക്കുറിച്ച് പണ്ടെഴുതിയ ജീവചരിത്രപുസ്തകം കൂടി പങ്കുവെച്ചാണ് ഈ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.വാജ് പേയിയെക്കുറിച്ച് പുസ്തകം എഴുതിയ ആള്‍ക്ക് ചരിത്രമറിയില്ലേ എന്നാണ് ചിലര്‍ ട്രോളുന്നത്. അന്നത്തെ വാജ് പേയിയുടെ മന്ത്രിസഭയില്‍ മമത സഖ്യകക്ഷിയായിരുന്നു എന്ന കാര്യം പോലും അറിയാതെ സാഗരിക ഘോഷ് പങ്കുവെച്ച പോസ്റ്റിനെതിരെ വിമര്‍ശനം വ്യാപകമായി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: