ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം ചരിത്രം തിരുത്തുന്നതാകുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് രാം മാധവ് പറഞ്ഞു. ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബല്ഹാമയിലെ ലാല്‍ ചൗക്ക് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഐജാസ് ഹുസൈന്റെ നാമനിര്‍ദേശ പത്രികാ സമര്പ്പണത്തിനെത്തിയതായിരുന്നു അദ്ദേഹം.
താഴ്വരയിലെ ജനങ്ങള്‍ 34 വര്‍ഷമായി വലിയ ദുരന്തത്തിലൂടെയാണ് കടന്നുപോയത്. ആ ജനതയുടെ മോചനത്തിനായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരും, രാം മാധവ് പറഞ്ഞു.
ജമ്മുവില്‍ സമാധാനവും സൗഹാര്‍ദവും വികസനവും കൊണ്ടുവരും. പഴയ മോശം സാഹചര്യം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളെ തുറന്നുകാട്ടുകയും പരാജയപ്പെടുത്തുകയും ചെയ്യും.
‘സമാധാനവും വികസനവും ആഗ്രഹിക്കുന്നവരും തീവ്രവാദത്തെ പിന്തുണയ്ക്കാത്തവരും ജയിക്കും. പഴയ കാലത്തിലേക്കും പ്രശ്നങ്ങളിലേക്കും കൊണ്ടുപോകാനാണ് എന്‍സിയും പിഡിപിയും ശ്രമിക്കുന്നത്, രാം മാധവ് പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. നൗഷേര മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന മത്സരിക്കും. ഈദ്ഗാഹ് സീറ്റില്‍ ആരിഫ് രാജ, ഖാന്‍സാഹിബ് സീറ്റില്‍ അലി മുഹമ്മദ് മിര്‍, ചറാര്‍-ഇ-ഷരീഫില്‍ സാഹിദ് ഹുസൈന്, രജൗരിയില്‍ വിബോധ് ഗുപ്ത എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: