സിംഗപ്പൂര്‍: ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരില്‍ എത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റ് വലിയൊരു പ്രവാസി ഇന്ത്യൻ സമൂഹം സന്നിഹിതരായിരുന്നു. അവിടെ സ്വീകരിക്കാനെത്തിയ നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പം പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത് പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ആവേശമുണ്ടാക്കി.
പ്രധാനമന്ത്രി നൃത്തസംഘത്തിനൊപ്പം ഡോലില്‍ താളം പിടിക്കുന്ന വീഡിയോ:
VIDEO | PM Modi (@narendramodi) tried his hands at 'dhol' as he received a warm welcome upon arrival at Marina Bay, #Singapore.
(Source: Third Party) pic.twitter.com/hY4WAyELFy
— Press Trust of India (@PTI_News) September 4, 2024
പ്രത്യേക വേഷവിധാനങ്ങളോടെ ഇന്ത്യയുടെ തനത് നൃത്തച്ചുവടുകളുമായിട്ടാണ് പ്രവാസി ഭാരതീയർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്..മഹാരാഷ്ട്രയിലെ തനത് കലാരൂപമായ ‘ലാവനി’ നൃത്തം ഉൾപ്പെടെയാണ് ഒരുക്കിയത്.
പ്രധാനമന്ത്രി കൂടി ചേർന്നതോടെ സംഘത്തിന്റെ ആവേശം ഇരട്ടിയായി. നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പം പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത് ഒരു മിനിറ്റോളം അദ്ദേഹം ഡോലിൽ താളം മുഴക്കി. കലാകാരൻമാരെ അഭിനന്ദിച്ച ശേഷമാണ് മുന്നോട്ടു നീങ്ങിയത്. പ്രധാനമന്ത്രി ഡോൽ കൊട്ടുന്ന വീഡിയോ ഇന്റർനെറ്റിലും തരംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: