ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വിദ്യാര്‍ത്ഥി സൗഹൃദ സ്വകാര്യ ബസ് സര്‍വീസിന് ജില്ലയില്‍ തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യബസ്സുകളില്‍ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാര്‍ത്ഥി സൗഹൃദ സര്‍വീസ് സ്റ്റിക്കറുകള്‍ ബസ്സുകളില്‍ പതിപ്പിച്ചു തുടങ്ങി.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന് വിദ്യാര്‍ത്ഥി സൗഹൃദ ബസ്സ് സര്‍വീസ് സ്റ്റിക്കര്‍ ആര്‍ടിഎ ബോര്‍ഡ് ചെയര്മാന് കൂടിയായ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസിന് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. സിവില്‍ ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി സന്നിഹിതനായി.
ജില്ല നിയമ സേവന അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍എഎല്‍എസ്എ സ്കീം 2015ല്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ബസുകളില്‍ യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്തിരിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി സിറ്റി സര്‍വീസുകളിലാണ് സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴ് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് അനുവദിക്കുന്ന കാര്യം സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷക്കാലം ഇവ നിരീക്ഷിക്കും. ഏറ്റവും സൗഹൃദപരമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ റിവാര്‍ഡ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: