ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കും എതിരെ ആഞ്ഞടിച്ച മാധ്യമപ്രവര്‍ത്തകയാണ് ദ ന്യൂസ് മിനിറ്റിന്റെ ഉടമയും മാധ്യമപ്രവര്‍ത്തകയുമായ ധന്യാ രാജേന്ദ്രന്‍. പക്ഷെ തമിഴ് ഗായിക സുചിത്ര റിമ കല്ലിങ്ങല്‍ മയക്കമരുന്ന് പാര്‍ട്ടി നടത്തിയിരുന്നതായി ആരോപണം വന്നയുടന്‍ ന്യായത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തക എന്ന തോന്നലുണ്ടാക്കിയ ധന്യാ രാജേന്ദ്രന്‍ സഡന്‍ ബ്രക്കിട്ട പോലെ മൗനത്തിലേക്ക് പോയി.
ഇതോടെ ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രോഷമാണ് അണപൊട്ടി ഒഴുകുന്നത്. എന്തുകൊണ്ട് ധന്യാരാജേന്ദ്രന്‍ മൗനത്തിലേക്ക് പോയി? ഇതേപ്പറ്റി ഒരു വാര്‍ത്ത പോലും ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല ഇതുവരെ. ദ ന്യൂസ് മിനിറ്റ് (www.thenewsminute.com) എന്നതാണ് ധന്യാ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍.
ധന്യാ രാജേന്ദ്രന്‍ റിമാ കല്ലിങ്കല്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനം
റിമ കല്ലിങ്കല്‍ അവരുടെ പേജില്‍ പങ്കുവെച്ച ധന്യാ രാജേന്ദ്രന്റെ ഫോട്ടോ
റിമ കല്ലിങ്കലിനും അഷിക് അബുവിനും എതിരെ(മലയാള സിനിമ മേഖലയിലെ മയക്കു മരുന്നു മാഫിയ) തമിഴ് സിനിമ മേഖലയിൽ നിന്നുള്ള ഒരു യുവതി പറയുന്നത് ഒഴികെ എല്ലാം @dhanyarajendran വാർത്തായാക്കി.
അതെന്താ മാധ്യമ സിംഗമേ അങ്ങനൊരു നിലപാട് ??
Pic © Rima kallingal Instagram pic.twitter.com/9pN6JId29x— ഭീമൻ നായർ ™ (@bheeman_returns) September 1, 2024
ഇതിന് കാരണം റിമ കല്ലിങ്ങലും ആഷിക് അബുവും ധന്യാ രാജേന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നതിലാണ് അവര്‍ ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്ന് പറയുന്നു. മാത്രമല്ല, മലയാളത്തിലെ ചില മുഖ്യധാരാമാധ്യമങ്ങള്‍ റിമ കല്ലിങ്ങലിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടെങ്കിലും പിന്നീട് അത് പിന്‍വലിപ്പിച്ചതിന് പിന്നില്‍ ഇവരുടെ കരങ്ങള്‍ കൂടിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് മമ്മൂട്ടി നടത്തിയ പ്രതികരണത്തെയും മോഹന്‍ലാലും കൂട്ടരും അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞതിനെയും ധന്യാ രാജേന്ദ്രന്‍ ശക്തമായി കടന്നാക്രമിച്ചിരുന്നു.
ഒരു മലയാളം സിനിമയുടെ സെറ്റില്‍ പോയപ്പോള്‍ നടന്റെ കാരവാനില്‍ ഒളി ക്യാമറ വെച്ചിരുന്നു എന്ന രാധിക ശരത് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്താ കേള്‍ക്കൂ എന്ന് പറയുന്ന ധന്യാ രാജേന്ദ്രന്റെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ ചിത്രം. ഇത് മോഹന്‍ലാലിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മോഹന്‍ലാല്‍ തന്നെ രാധിക ശരത് കുമാറിന്റെ ഫോണില്‍ ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതായും വന്നു. ധന്യാ രാജേന്ദ്രന്റെ മോഹന്‍ലാലിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള പോസ്റ്റ് കാണുക.
Yellow journalism by @dhanyarajendran.
Using Mohanlal's picture for reach and spreading hate against the actor through her tweets, while maintaining complete silence on the Revathi issue.
Even Kerala's yellow YouTube channels are better than this. pic.twitter.com/tMECraNSWm
— Southwood (@Southwoodoffl) August 31, 2024
മമ്മൂട്ടിയുടെ പ്രതികരണത്തിനെ വിമര്‍ശിക്കുന്ന ധന്യാ രാജേന്ദ്രന്റെ റിപ്പോര്‍ട്ട്:
അതേ സമയം റിമ കല്ലിങ്കലിന്റെ വാര്‍ത്ത വന്നതിന് ശേഷം ധന്യാ രാജേന്ദ്രന്‍ സഡന്‍ ബ്രേക്കിട്ട പോലെ മൗനത്തിലേക്ക് പോയി.
സമ്മര്‍ദ്ദം പെരുകിയതോടെ റിമ കല്ലിങ്കലിനെതിരെ വാര്‍ത്താകൊടുക്കാതിരിരിക്കുന്നതിന് കാരണം തമിഴ് ഗായിക സുചിത്രയുടെ പ്രസ്താവന വിശ്വസിക്കാന്‍ കഴിയില്ല എന്നതിനാലാണെന്ന് ധന്യാ രാജേന്ദ്രനും ന്യൂസ് മിനിറ്റും വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. അതേ സമയം അവര്‍ നിവിന്‍ പോളിയ്‌ക്കെതിരെ വന്ന സ്ത്രീധന പീഢന ആരോപണം അപ്പോള്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിവിന്‍ പോളിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാണ്.
. @thenewsminute complete team's stated that the allegations against #Rimakallingal was not posted because it was revealed #Suchithra and she is not trustable, the same team posted about #NivinPauly and the source was owner of this comment 🤣 pic.twitter.com/lOsLVtsIaa
— Unni Rajendran (@unnirajendran_) September 3, 2024
അപ്പോള്‍ ധന്യാ രാജേന്ദ്രന്‍ എടുക്കുന്നത് അവസരവാദ നിലപാടാണെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. അതായത് ഇഷ്ടമുള്ളവര്‍ തെറ്റ് ചെയ്താല്‍ മിണ്ടില്ല. തനിക്ക് ഇഷ്ടമില്ലാത്തവര്‍ തെറ്റ് ചെയ്താല്‍ അവരെ തകര്‍ക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് എഴുതും എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: