തിരുവനന്തപുരം: തിരുപുറത്ത് സ്‌കൂട്ടറില്‍ കറങ്ങി നടന്ന് മദ്യ വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. പ്രതിയെ എക്‌സൈസ് സംഘമാണ് പിടികൂടിയത്. കാഞ്ഞിരംകുളം സ്വദേശി സിന്ധു കുമാര്‍ (44 വയസ്സ്) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കണ്ടെടുത്തു. മദ്യ വില്‍പ്പനയ്‌ക്കായി ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തെന്ന് എക്‌സൈസ് അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക