Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാമൂഹ്യമാറ്റത്തിന്റെ ശക്തിയായി ‘ലഖ്പതി ദീദി’മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 04:55 am IST
in Main Article

ശിവരാജ് സിങ് ചൗഹാന്‍
കേന്ദ്ര ഗ്രാമവികസന-കൃഷി, കര്‍ഷകക്ഷേമ മന്ത്രി

രാജ്യത്തെ സ്ത്രീകളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കുന്നതിന് വേണ്ടിയാണ് ‘ലഖ്പതി ദീദി’ യജ്ഞം ആരംഭിച്ചത്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഒരുകോടിയിലധികം സഹോദരിമാരുണ്ട്. കഴിഞ്ഞ 100 ദിവസത്തിനിടെ അത്തരം 11 ലക്ഷം സ്ത്രീകള്‍ ‘ലഖ്പതി ദീദി’കളായി. കേന്ദ്ര സര്‍ക്കാര്‍ ഈ യജ്ഞത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ത്രീകള്‍ തുടര്‍ച്ചയായി ഇതില്‍ പങ്കുചേരുന്നു. വിശേഷിച്ചും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും. മാത്രമല്ല, സ്വയംസഹായ സംഘങ്ങളിലൂടെ രാഷ്‌ട്രനിര്‍മാണ പ്രക്രിയയില്‍ അവര്‍ പങ്കാളികളാകുന്നു. മൂന്നു കോടി സ്ത്രീകള്‍ കൂടി ഉടന്‍ ‘ലഖ്പതി ദീദികളാ’കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ സ്ത്രീകള്‍ പുരോഗതി പ്രാപിക്കണം, അഭിവൃദ്ധിപ്പെടണം, വിജയിക്കണം. വിജയത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കണം. കഴിഞ്ഞ 10 വര്‍ഷമായി വനിതാ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. പുരോഗതി കൈവരിക്കുന്നു. നമ്മുടെ രാജ്യം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ ശാക്തീകരണം ഉറപ്പാക്കിയിട്ടുണ്ട്.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും കേന്ദ്രബിന്ദുവാണ് വനിതകള്‍. അവരാണ് ശ്രേഷ്ഠവും സമൃദ്ധവുമായ ഭാവിയുടെ അടിത്തറ. സ്ത്രീശാക്തീകരണവും അവരുടെ ഉന്നമനവും രാജ്യം ലക്ഷ്യമിട്ടതിന്റെ ഫലമാണ് ‘ലഖ്പതി ദീദി’. സ്ത്രീ ശാക്തീകരിക്കപ്പെട്ടാല്‍ കുടുംബവും സമൂഹവും സംസ്ഥാനങ്ങളും രാജ്യവും ശാക്തീകരിക്കപ്പെടും. ‘ലഖ്പതി ദീദി’ യജ്ഞത്തിലൂടെ തലമുറകള്‍ അഭിവൃദ്ധി പ്രാപിക്കും. അതിനാലാണ് സ്ത്രീശാക്തീകരണത്തിനായി 2500 കോടി രൂപ റിവോള്‍വിങ് ഫണ്ടായി സ്വയം സഹായ സംഘങ്ങളുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചത്. വനിതകള്‍ക്ക് വേഗത്തില്‍ ‘ലഖ്പതി ദീദികളാ’കാന്‍ 5000 കോടി രൂപയുടെ ബാങ്ക് വായ്‌പ നല്‍കിയത്.

”ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാന്‍, ഓരോ സ്ത്രീയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടണം. അതുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീകളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സാധ്യമായ എല്ലാ ദിശകളിലും പ്രവര്‍ത്തിക്കുന്നത്. ബാങ്ക് സഖി, കൃഷിസഖി, പശുസഖി, നമോ ഡ്രോണ്‍ ദീദി എന്നിവ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുന്നു. സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ സ്വയംതൊഴിലിനും ശാക്തീകരണത്തിനു പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതും ആ ദിശയില്‍ സ്വീകരിച്ച ചില സുപ്രധാന നടപടികളാണ്. ആ ദിശയില്‍ പുരോഗതി കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ആശയവും അവ പ്രതിഫലിപ്പിക്കുന്നു. ഇന്ന്, നമ്മുടെ ‘ലഖ്പതി ദീദി’ കൃഷിയിലും കാര്‍ഷികേതര തൊഴിലുകളിലും കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ പോഷകാഹാരം, ശുചിത്വയജ്ഞങ്ങള്‍, ഗതാഗതം, വ്യവസായം എന്നിവയുമായി സഹകരിച്ച് അവര്‍ ശാക്തീകരിക്കപ്പെടുന്നു”-നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഇങ്ങനെയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി സമഗ്രവികസനത്തിനായി ‘നാരി ഗൗരവ് നീതി’ എന്ന പദ്ധതി കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ സ്വതന്ത്രരും സ്വയംപര്യാപ്തരും ശക്തരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ദുര്‍ബലരല്ല ശക്തരാണെന്നു തെളിയിക്കുന്ന സ്ത്രീകള്‍ രാജ്യത്തിന്റെ അനുഗ്രഹമാണ്. ഏകദേശം 10 കോടി സഹോദരിമാര്‍ രാജ്യത്തുടനീളമുള്ള 92 ലക്ഷം സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇതിലൂടെ സ്വന്തം ജീവിതത്തെ ക്രിയാത്മകമായി പരിവര്‍ത്തനം ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കും വഹിക്കുന്നു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, ‘സുകന്യ സമൃദ്ധി’ തുടങ്ങിയ യജ്ഞങ്ങളിലൂടെ രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തില്‍ കാര്യമായ പുരോഗതിയും വിപ്ലവകരമായ മാറ്റവും ഉണ്ടായി. ‘ഉജ്വല യോജന’യിലൂടെ 10 കോടിയിലധികം സഹോദരിമാരെ പുകകൊണ്ടു നിറഞ്ഞ അടുക്കളകളില്‍നിന്ന് മോചിപ്പിച്ചു. ഇന്ന്, പിഎം മുദ്രാ യോജനയിലൂടെയും ജന്‍ ധന്‍ യോജനയിലൂടെയും ഈ സന്തോഷം കോടിക്കണക്കിനു സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടെത്തുകയാണ്. ജല്‍ ജീവന്‍ യോജന പ്രകാരം ടാപ്പുകളിലൂടെ സുരക്ഷിതവും ശുദ്ധവുമായ ജലം അവര്‍ക്കു സുഗമമായി ലഭിക്കുന്നു. പ്രസവാവധി കാലയളവു നീട്ടിയതിലൂടെ അമ്മമാര്‍ക്ക് അതിന്റെ ഗുണം നേരിട്ടു ലഭിക്കുന്നു.

പെണ്‍കുട്ടികള്‍ക്കായി സൈനിക വിദ്യാലയങ്ങളുടെ വാതിലുകള്‍ തുറന്നിട്ടതിനാല്‍, സൈന്യത്തില്‍ വനിതാപ്രാതിനിധ്യവും വര്‍ധിക്കുന്നു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ വിധി മാറ്റിമറിച്ച പുതിയ അവകാശങ്ങള്‍ ലഭിച്ചു. കായികരംഗത്തും സ്ത്രീകള്‍ മുന്നേറി; ‘ഖേലോ ഇന്ത്യ’ പോലുള്ള പരിപാടികളിലൂടെ പുതിയ പ്രതിഭകള്‍ ഉദയം ചെയ്തു. ഒളിമ്പിക്സ് പോലുള്ള ആഗോളവേദികളില്‍ വനിതാ കായികതാരങ്ങള്‍ രാഷ്‌ട്രത്തിന്റെ അഭിമാനമായി. സ്ത്രീകളുടെ രാഷ്‌ട്രീയ ശാക്തീകരണം ഉറപ്പാക്കുന്നതിനും രാഷ്‌ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണു ‘നാരീശക്തി വന്ദന്‍ അധിനിയം’.

കുടുംബം മുതല്‍ പഞ്ചായത്തുവരെ, വിദ്യാഭ്യാസം മുതല്‍ സമ്പദ് വ്യവസ്ഥയും സംരംഭവും വരെ, എല്ലാ മേഖലകളിലും ‘നാരീശക്തി’ വികസനത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ബഹിരാകാശം വരെ ഭാരതത്തിലെ സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും അഭിമാനത്തോടെ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു.

ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാന്‍ മൂന്നിരട്ടി ആവേശത്തോടെയും ഊര്‍ജത്തോടെയും പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പറഞ്ഞിരുന്നു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുക എന്നതാണു പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം, ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നാം നടത്തും.

നമ്മുടെ പുരാതനഗ്രന്ഥങ്ങളില്‍ ”സ്ത്രീയില്ലാതെ ഏതൊരു യജ്ഞവും അപൂര്‍ണമാണ്” എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, വികസിത ഭാരതമെന്ന ലക്ഷ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമം, ഉന്നമനം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ക്ഷേമത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ‘വികസിത-സ്വയംപര്യാപ്ത’ ഭാരതത്തിന് ദിവ്യപരിവേഷം നല്‍കുന്നു. ഇന്ന്, നമ്മുടെ അമ്മമാരും സഹോദരിമാരും സാമ്പത്തികമായും സാമൂഹ്യമായും രാഷ്‌ട്രീയമായും വിദ്യാഭ്യാസപരമായും ശക്തരും സ്വയംപര്യാപ്തരുമായി മാറുന്നു. ലോകമെമ്പാടും ഇപ്പോള്‍ പറയുന്നത്, ഇത് ഉദിച്ചുയരുന്ന ഭാരതത്തിന്റേയും ഇവിടുത്തെ’നാരീശക്തി’യുടെയും സമയമാണെന്നാണ്.

Tags: Narendra ModiCentral Government SchemesLakhpati Didissocial change
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.