തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്‍സിയിലുണ്ടായ തീപിടുത്തത്തിനും ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേരുടെ മരണത്തിനും ഇടയാക്കിയതിന് പിന്നില്‍ ജീവനക്കാരിയും ആണ്‍സുഹൃത്തും തമ്മിലുളള പ്രശ്‌നമെന്ന് പൊലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചത്.
മരിച്ച രണ്ടാമന്‍ ബിനുവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ബിനുവാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇന്‍ഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ വൈഷ്ണ ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ ഏഴ് മാസമായി ബിനുവും വൈഷ്ണയും അകന്ന് കഴിയുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നത്. അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിനു മുമ്പും ഈ സ്ഥാപനത്തില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: