പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ താരമായിരിക്കെയും വലിയ പേരുദോഷം കേള്‍പ്പിക്കാതെ മികച്ച കളി കാഴ്‌ച്ചവച്ചാണ് സുവാരസ് നിലകൊണ്ടത്. താരത്തിന്റെ മികവിനെ തുടര്‍ന്നാണ് 2010കളില്‍ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നുവന്ന എഫ്‌സി ബാഴ്‌സിലോണ താരത്തെ ടീമിലെത്തിക്കുന്നത്.
ലയണല്‍ മെസിക്കൊപ്പം സുവാരവും ബ്രസീലിന്റെ നെയ്മറും കൂടി ചേര്‍ന്നതോടെ ലോക ഫുട്‌ബോളില്‍ തന്നെ പകരം വയ്‌ക്കാനില്ലാത്ത മുന്നേറ്റ നിരയാണ് ബാഴ്‌സയ്‌ക്കുണ്ടായത്. എന്‍ എം എസ്(നെയ്മര്‍-മെസി-സുവാരസ്) ത്രയം എന്ന പേരില്‍ ഈ മുന്നേറ്റ നിര പ്രസിദ്ധമായിരുന്നു. ഇവരുടെ കാലത്താണ് ബാഴ്‌സ ഏറ്റവും അവസാനമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത്. 2014-15 സീസണിലായിരുന്നു ബാഴ്‌സയുടെ അവസാന കിരീട നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: