കൊച്ചി: തനിക്കെതിരെയുളള പീഡന ആരോപണം വ്യാജമെന്ന് നടന്‍ നിവിന്‍ പോളി. പരാതി നല്‍കിയ യുവതിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് താരം തിരക്കിട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ താരം കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. താന്‍ ഓടിയൊളിക്കില്ല.അന്വേഷണവുമായി സഹകരിക്കും. പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് സംശയിക്കുന്നു.
ഒന്നരമാസം മുമ്പ് പരാതിയുമായി ബന്ധപ്പെട്ട് ഊന്നുകല്‍ പൊലീസ് വിളിപ്പിച്ചു. വ്യാജ പരാതി ആകാമെന്നും പ്രശസ്തിക്ക് വേണ്ടിയാകാമെന്നും പൊലീസ് അന്ന് പറഞ്ഞു.
പരാതിയില്‍ പറയുന്ന ആറ് പേരില്‍ ഒരാളെ അറിയാം. മലയാള സിനിമയ്‌ക്ക് ഫണ്ട് ചെയ്യുന്ന ആളാണ്. താനും അയാളില്‍ നിന്ന് പണം വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. പരാതിയിലുളള നിര്‍മ്മാതാവിനെ ദുബായ് മാളില്‍ വച്ച് കണ്ടിട്ടുണ്ട്.
ആദ്യം മര്‍ദ്ദന പരാതിയാണ് ഉണ്ടായിരുന്നത്. പിന്നെ ഭീഷണിപ്പെടുത്തി എന്നതായി. ഇപ്പോള്‍ അത് പീഡനപരാതിയായി.
മാധ്യമങ്ങളില്‍ പീഡന വാര്‍ത്ത വന്നതോടെ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച് നിവിന്‍ പോളി ഫേസ് ബുക് കുറിപ്പിട്ടു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ ആണ് ദുബായില്‍ വച്ച് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡനമെന്നാണ് പരാതിയിലുളളത്. സംഘം ചേര്‍ന്നാണ് പീഡനം. ശ്രേയ, തൃശൂര്‍ സ്വദേശിയായ നിര്‍മാതാവ് എ കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതിപ്പട്ടികയിലുള്ളത്.ആറാം പ്രതിയാണ് നിവിന്‍ പോളി.
അതേസമയം നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള കേസില്‍ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: