ന്യൂദല്‍ഹി: യുകെയിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ (ഇപ്പോള്‍ മരണപ്പെട്ടെങ്കിലും) ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ബ്രൂണെ സുല്‍ത്താന്‍. പേര് ഹസ്സനാല്‍ ബോള്‍കിയ. ഇദ്ദേഹം രാജാവായതുകൊണ്ടാകാം ഒരല്പം ആഢംബരപ്രിയനാണ്. 600 റോള്‍സ് കാറുകള്‍ സ്വന്തമായുണ്ട്. ആകെയുള്ളത് 7000 ആഡംബര കാറുകള്‍. ഇവയുടെ മൊത്തം വില കണക്കാക്കിയാല്‍ 500 കോടി ഡോളര്‍ വരും. ഈ ഏഴായിരത്തില്‍ 450 ഫെറാറിയും 380 ബെന്റ്ലിയും ഉള്‍പ്പെടും. പോഷെകള്, മക്ലാറന്സ്, ബിഎംഡബ്ല്യു, ജാഗ്വാറുകള്‍ എന്നിവയും ഉള്‍പ്പെടും.
എണ്ണയും പ്രകൃതിവാതകവും ധാരാളം ഉള്ള രാജ്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് തന്നെ 3000 കോടി ഡോളര്‍ വരും. 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് സില്‍വര്‍ സ്പര് 2 എന്ന ലിമിറ്റഡ് എഡിഷന് കാറും സ്വന്തമായുണ്ട്. മകളായ രാജകുമാരി മജെദദായ്ക്ക് വിവാഹത്തിന് സമ്മാനിച്ചതും സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് ആണ്.
ഇസ്താന നൂറുള്‍ ഇമാന് കൊട്ടാരത്തിലാണ് ഹസ്സനാല്‍ ബോള്‍കിയ എന്ന ബ്രൂണെ സുല്‍ത്താന്‍ താമസിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരം ആണിത് 20 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം. 1700 കിടപ്പുമുറികളുണ്ട്. അഞ്ച് നീന്തല്‍ക്കുളങ്ങളും. 257 കുളിമുറികളും 110 വാഹനപോര്ച്ചുകളും. ഇവിടെ ഒരു സ്വകാര്യ മൃഗശാലയുണ്ട്. അതില്‍ തന്നെ 30 ബംഗാള്ക്കടുവകള് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: