ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. സെപ്റ്റംബർ അഞ്ച് മുതൽ എട്ട് വരെ 1500 സ്പെഷ്യൽ ബസ് സർവീസുകളാണ് പ്രഖ്യാപിച്ചത്.
ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് ധർമസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, റായ്ച്ചൂർ, കലബുർഗി, ബെംഗളൂരു അർബൻ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും
മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്നും മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട, കുശാലനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും, ബിഎംടിസി ബസ് സ്റ്റേഷൻ, ശാന്തിനഗർ (ടിടിഎംസി) എന്നിവിടങ്ങളിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമാണ് ബസ് സർവീസ്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഒറ്റ ടിക്കറ്റിൽ നാലോ അതിലധികമോ യാത്രക്കാരുടെ ടിക്കറ്റ് ബുക്ക് ചെയ്‌താൽ യാത്രാനിരക്കിൽ അഞ്ച് ശതമാനം കിഴിവും അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: