ബെംഗളൂരു: ബെംഗളൂരു -മൈസൂരു അതിവേഗപാതയില്‍ ഗ്ലോല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ് എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയര്‍ ലെസ് ഫ്രീ ഫ്ലോസാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി എന്‍എച്ച്എഐ) അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബെംഗളൂരു-മൈസൂരു എന്‍എച്ച്-275 ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഇത്തരത്തിലൊരു അധിഷ്ഠിത ടോള്‍ പിരിവ് പൈലറ്റ് നടത്താന്‍ തീരുമാനിച്ചതായി അടുത്തിടെ ഗതാഗത മന്ത്രി
നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ബാരിയര്‍ -ലെസ് ഫ്രീ-ഫ്ലോ ടോളിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിനുള്ള ഉപദേശക സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കൃത്യമായി മനസിലാക്കാനും ഇവ സഹായിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന് പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ യഥാര്‍ത്ഥ നീളത്തിന്റെ അടിസ്ഥാനത്തില്‍ ടോള്‍ തുക ഈടാക്കുന്നതാണ് പുതിയ സംവിധാനം.
2016ല്‍ പുറത്തിറക്കിയ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ഫാസ്ടാഗുകള്ക്ക് പകരമായാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: