തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുമ്പായി “കൃഷ്ണാ ഗുരുവായൂരപ്പാ ” എന്ന് വിളിച്ചതെന്തിന് എന്ന ചോദ്യവുമായി വന്ന മനോരമ ടിവി ചാനല്‍ അവതാരകയ്ക്ക് സുരേഷ് ഗോപിയില്‍ നിന്നും ചുട്ടമറുപടി. വാസ്തവത്തില്‍ പല മന്ത്രങ്ങളും താന്‍ അന്ന് ഉരുവിട്ടുവെന്നും എന്നാല്‍ താന്‍ മൈക്കിന്റെ മുന്പില് എത്തിയപ്പോള്‍ “കൃഷ്ണ ഗുരുവായൂരപ്പ” എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരുന്നതിനാല് അത് മാത്രം എല്ലാവരും പുറത്ത് കേട്ടതാണെന്നും സുരേഷ് ഗോപി. .
“എല്ലാവരും ശരിയാണ് എന്ന് വിചാരിക്കരുത്. തെറ്റുകള്‍ എല്ലാവര്ക്കും ഉണ്ട്. ആ തെറ്റുകള്‍ക്ക് പരിഹാരമായിട്ടാണോ ഇത് (മനോരമ കോണ്‍ക്ലേവില്‍ അതിഥിയായി വിളിച്ച ഈ പരിപാടി). നിങ്ങളുടെ നഷ്ടപരിഹാരം എനിക്കാവശ്യമില്ല. ഞാന്‍ എന്താണെന്നുള്ളത് മറ്റ് ചില ഉദ്ദേശത്തോടെ നിറം മാറ്റി എന്നെ അവതരിപ്പിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഞാന്‍ ഇതെല്ലാം ഒരു ഉദാരതയായി കണ്ടോളാം. “- തെരഞ്ഞെടുപ്പ് കാലത്ത് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയത് ഉള്ളില്‍ വെച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പിന് മുന്‍പും വോട്ടെടുപ്പിന് ശേഷവും നടത്തിയ അഭിപ്രായസര്‍വ്വേകളില്‍ സുരേഷ് ഗോപിയ്ക്ക് മൂന്നാം സ്ഥാനം മാത്രം പ്രവചിച്ച ചാനലാണ് മനോരമ. അതുപോലെ മീഡീയവണ്‍ മാധ്യമ ഉടമകളുടെ കൂടി ഗൂഢാലോചനയുടെ ഭാഗമായി ഒരു വനിതാപത്രപ്രവര്ത്തകയെക്കൊണ്ട് സ്ത്രീപീഢന പരാതി സുരേഷ് ഗോപിയ്ക്കെതിരെ നല്കി തെരഞ്ഞെടുപ്പില്‍ തകര്‍ക്കാനുള്ള കള്ളക്കേസിലും സുരേഷ് ഗോപിയെ സ്ത്രീപീഢകനായി ചിത്രീകരിച്ച് ശക്തമായി വാര്‍ത്തകള്‍ നല്കിയ മാധ്യമമാണ് മനോരമ. അതുകൊണ്ടാണ് സുരേഷ് ഗോപി ഇങ്ങിനെ ഒരു അഭിപ്രായം തുറന്നടിച്ചത്.
ഇനി സത്യപ്രതിജ്ഞയുടെ കാര്യം പറയാം. അന്ന് ഞാന്‍ സത്യപ്രതിജ്ഞയ്ക്ക് വന്ന് കയറിയിരിക്കുമ്പോള്‍ തുടങ്ങി. ഏതാണ്ട് 10.20നാണ് ഞാന്‍ കേറിയിരുന്നത്. പല മന്ത്രങ്ങളും ഞാന്‍ ചൊല്ലി. നരസിംഹമന്ത്രം തുടങ്ങി പലതും. ചില മന്ത്രങ്ങള്‍ നൂറാവര്‍ത്തി, മറ്റ് ചിലവ മുന്നൂറ് ആവര്‍ത്തി എല്ലാം ചൊല്ലി. കാരണം അത്രയും സമയുണ്ടായിരുന്നു. പിന്നെ ബിസ്മി ചൊല്ലി, റോസരി ചൊല്ലി…അത് കഴിഞ്ഞ് മൈക്കിനടത്ത് വരുന്ന സമയത്ത് “കൃഷ്ണ, ഗുരുവായൂരപ്പ” എന്ന് വിളിച്ചതിനാല്‍ അത് മാത്രം നല്ലതുപോലെ പുറത്തുകേട്ടു. – സുരേഷ് ഗോപി പറഞ്ഞു.
പിന്നെ കൃഷ്ണ മന്ത്രത്തിന്റെ കാര്യം. അതെല്ലാം ചോരയില്‍ എഴുതിവെച്ചതല്ലേ. ഡിഎന്‍എയുടെ ഭാഗമല്ലേ. . പരീക്ഷയെഴുതുമ്പോള്‍ അതുവരെ നേരം വൈകി മാത്രം എഴുന്നേല്ക്കുന്ന ആളായ ഞാന്‍ രാവിലെ അഞ്ച് മണിക്ക് പച്ചവെള്ളം തലയില്‍ കോരിയൊഴിച്ച് ദേവിയുടെ മുന്പില് വന്ന് നില്ക്കും. – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: