Kerala

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല; കാലുളുക്കി നീര് കയറിയതെന്ന് കരുതി; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Published by

ഇടുക്കി: ഇടുക്കിയില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വണ്ടിപ്പെരിയാര്‍ സ്വദേശി പരേതനായ അയ്യപ്പന്‍-സീത ദമ്പതികളുടെ മകന്‍ സൂര്യയാണ് മരിച്ചത്.

ഈ കഴിഞ്ഞ 27-ന് സ്‌കൂളില്‍ നിന്ന് മടങ്ങുന്ന സമയം മുതല്‍ സൂര്യയുടെ കാലില്‍ നീര് ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കാലുളുക്കിയതാണെന്ന് കരുതി ഉടന്‍ ചികിത്സ തേടിയിരുന്നില്ല. ഇതിനിടെ തിരുമ്മ് ചികിത്സയും നടത്തി.

തുടര്‍ന്ന് ഈ കഴിഞ്ഞ ഞായറാഴ്ച ശരീരമാസകലം നീര് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by