കൊച്ചി: കേരളത്തിന്റേതായ തനത് ബ്രാന്‍ഡ് പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തിലേക്ക് കേരള സര്‍ക്കാര്‍ ആദ്യം തിരഞ്ഞെടുത്ത ഉല്‍പ്പന്നം വെളിച്ചെണ്ണയാണെന്ന് മന്ത്രി പി. രാജീവ്.
നന്മ എന്ന കേരള ബ്രാന്‍ഡിനു കീഴില്‍ ആറ് കമ്പനികളുടെ വെളിച്ചെണ്ണ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വെളിച്ചെണ്ണ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കേരളത്തില്‍ നിന്നുതന്നെയാണ്. കുറ്റിയാടി കോക്കനട്ട് പാര്‍ക്ക് ഉടനെ പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനൊപ്പം വൈവിധ്യമാര്‍ന്ന നാളികേര മൂലവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ ഭക്ഷ്യ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകും. നാറ്റാ ഡി കൊക്കോ, നാളികേര ചിപ്സ് തുടങ്ങിയ ഉല്പന്നങ്ങളുടെ കടന്നുവരവ് ഇതിനെ സൂചിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
എറണാകുളം എംഎല്‍എ ടി.ജെ. വിനോദ,് ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആന്‍ഡ് കൊക്കോ ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ഡോ. ഫെമിന, നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ, ഡയറക്ടര്‍ ദീപ്തി നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: