മലപ്പുറം : തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ എംഎൽഎ. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതെന്ന് അൻവർ പറഞ്ഞു. എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയാണിത്.
മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയത്. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി, താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നായിരുന്നു അൻവറിന്റെ മറുപടി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത്.
സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍സന്ദേശം അന്‍വര്‍ പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്.
കവടിയാർ കൊട്ടാരത്തിന് സമീപത്തായി അജിത് കുമാർ കൊട്ടാരം പണിയുന്നുണ്ടെന്നും , വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: