പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ എ.വി.ഗോപിനാഥ് ബിജെപി സംഘടിപ്പിച്ച പൗരപ്രമുഖരുടെ പരിപാടിയില്‍.പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് താന്‍ എത്തിയതെന്ന് ഗോപിനാഥ് വെളിപ്പെടുത്തി. വികസനത്തില്‍ രാഷ്ട്രീയമില്ല.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ഗോപിനാഥ്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവ കേരള സദസിലും എ.വി.ഗോപിനാഥ് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: