Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇപിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 04:55 am IST
in Editorial

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സിപിഎം നേതാവ് ഇ.പി. ജയരാജനെ നീക്കിയതിനു പിന്നില്‍ പാര്‍ട്ടി പറയുന്നതൊന്നുമല്ല യഥാര്‍ത്ഥകാരണമെന്ന് വ്യക്തം. ഇ.പി.ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിനാല്‍ ടി.പി. രാമകൃഷ്ണന്‍ ആ സ്ഥാനത്തുവന്നിരിക്കുന്നുവെന്നു മാത്രമാണ് പാര്‍ട്ടി പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നുവത്രേ. സെക്രട്ടറിയേറ്റിലെ ചര്‍ച്ചക്കിടെ താന്‍ രാഷ്‌ട്രീയം വിടാന്‍ പോവുകയാണന്ന് പറഞ്ഞ ഇ.പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലെ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു എന്നാണ് വാര്‍ത്ത. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ജയരാജന്‍ തുടരുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഇതില്‍ പല പൊരുത്തക്കേടുകളുമുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഇ.പി. സ്ഥിരീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും, കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഇ.പിക്ക് പരിമതിയുണ്ടെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. അങ്ങേയറ്റം പരിഹാസ്യമായ വാദഗതിയാണിത്. ‘ബിജെപി ബന്ധത്തിന്റെ പേരില്‍’ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം വഹിക്കാന്‍ അയോഗ്യതയുള്ളയാള്‍ എങ്ങനെയാണ് പൊളിറ്റ് ബ്യൂറോ കഴിഞ്ഞാല്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയംഗമായിരിക്കുന്നത്? പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയരാവുന്നവരെ തരംതാഴ്‌ത്തുകയാണ് പതിവ്. ഇപിയുടെ കാര്യത്തില്‍ നേരെമറിച്ചാണെന്നു കരുതേണ്ടിവരും!

ബിജെപിയോടുള്ള സിപിഎമ്മിന്റെ ‘തൊട്ടുകൂടായ്‌മയാണ്’ ഇ.പി. ജയരാജന് വിനയായതെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നും, താനും ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതികരിച്ചതാണല്ലോ. ഇപ്പോള്‍ അതിന്റെ പേരിലാണ് ഇ.പി പുറത്തായതെന്ന് കരുതാനാവില്ല. ഇതിനെക്കാള്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് ഇ.പി പാര്‍ട്ടിക്ക് അനഭിമതനാവാന്‍ കാരണമെന്ന് കരുതേണ്ടിയിരിക്കുന്നു. കണ്ണൂരിലെ ജയരാജ ത്രയങ്ങളിലൊരാളായ ഇ.പി എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടത്. പിണറായിയും വി.എസ്. അച്യുതാനന്ദനും തമ്മിലെ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലത്ത് പിണറായിയുടെ സ്റ്റീം റോളറായി പാര്‍ട്ടിയില്‍ വിഹരിച്ചയാളാണ് ഇപി.

വിഎസ് പക്ഷത്തെ നേതാക്കളെ വശത്താക്കാനും ജില്ലകള്‍ പിടിച്ചെടുക്കാനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളുമാണ്. സ്വാഭാവികമായും ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇപി മന്ത്രിയുമായി. എന്നാല്‍ ബന്ധുനിയമനത്തിന്റെ പേരില്‍ അപ്രതീക്ഷിതമായി പുറത്തുപോകേണ്ടിവന്നു. വീണ്ടും മന്ത്രിസഭയിലെത്താന്‍ കരുനീക്കങ്ങള്‍ നടത്തിയെങ്കിലും പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപിക്ക് സീറ്റ് ലഭിച്ചില്ല. തീര്‍ച്ചയായും ഇത് പിണറായിയുടെ തീരുമാനമായിരിക്കണം. ഇതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായത് പലനിലയ്‌ക്കും ഇപിയുടെ വഴിമുടക്കി. പിണറായി ഈ നാടിന്റെ ഐശ്വര്യമാണെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടും വല്യേട്ടന്‍ കണ്ണുതുറന്നില്ല. അതിന് തക്കതായ കാരണങ്ങളുണ്ടാവാം.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ഇ.പി. ജയരാജനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരിലാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഇപി മാത്രമല്ല പാര്‍ട്ടിയില്‍ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. ബ്രാഞ്ച് തലം മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ളവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്. പലരും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പ്രതിക്കൂട്ടിലാണ്. ഇപി മാത്രം കുറ്റക്കാരനും മറ്റുള്ളവര്‍ പുണ്യവാളന്മാരുമാകുന്നത് എങ്ങനെ? അപ്പോള്‍ പ്രശ്‌നം മറ്റു ചിലതാണ്. പിണറായി വിജയനെ കേന്ദ്രീകരിച്ച് സിപിഎമ്മില്‍ നടക്കുന്ന അധികാര വടംവലികളില്‍ ഇപിക്ക് കാലിടറിയിരിക്കുന്നു. പുറമേക്ക് അറിയാത്ത ചില കാരണങ്ങളാല്‍ ഇപി, പിണറായിക്ക് അനഭിമതനായിരിക്കുന്നു. ഇത് എന്താണെന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. ആത്മകഥ അവസാനഘട്ടത്തിലാണെന്നും, എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ഇപി പ്രതികരിച്ചിട്ടുള്ളത് വെറുതെയാവില്ല. തീര്‍ച്ചയായും എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയമ്മയുടെയുമൊക്കെ പാതയിലാണ് ഇ.പി. ജയരാജനുമെന്നു വിശ്വസിക്കാം. പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ, പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയുടെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന ഒരാള്‍ക്ക് പലതും പറയാനുണ്ടാവും. അത് കോളിളക്കമുണ്ടാക്കുന്ന കാര്യങ്ങളുമായിരിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള ഇപിയുടെ പോക്ക് സിപിഎമ്മിലെ അധികാര വടംവലിയുടെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കാം. പാര്‍ട്ടിയില്‍ ഇനിയെത്രകാലം ഇപിക്ക് അതിജീവിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണാം. രാഷ്‌ട്രീയമായി ഇപിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടാവാം.

 

 

Tags: EP JayarajanCPM KeralaLDF convenorUnauthorized property
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

Main Article

കുളയട്ടകളും വര്‍ഗവഞ്ചകരും

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

Kerala

ജി. സുധാകരന്‍ ഇന്ന് നിലപാട് പറയും; മത്സരിക്കാന്‍ സാദ്ധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.