ചേര്‍ത്തല: ജലസേചന വകുപ്പില്‍ റേഷ്യോ പ്രൊമോഷനായി സര്‍ക്കാരിന്റെ കനിവും കാത്തിരിക്കുകയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍. 32 വര്‍ഷം നീണ്ട കാത്തിരിപ്പിന് ഫലം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യമാണ് റേഷ്യോ പ്രൊമോഷന്. എന്നാല്‍ 1992 ന് ശേഷം ജലസേചന വകുപ്പില്‍ പ്രൊമോഷന് നല്‍കാത്തതാണ് പ്രതിസന്ധിയിലാക്കിയത്. ഇതിനെതിരെ ചില ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും രണ്ടുമാസത്തിനുള്ളില്‍ റേഷ്യോ പ്രമോഷന് അനുവദിച്ചു നല്കാന് ട്രൈബ്യൂണല്‍ ഉത്തരവാകുകയും ചെയ്തു.
എന്നാല്‍ രണ്ടു മാസത്തിനു ശേഷവും ഉത്തരവ് നല്കാത്തതിനാല് കോടതിയലക്ഷ്യത്തിന് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2022ല്‍ ഇറക്കിയ ഉത്തരവില്‍ 2006 വരെയുള്ള 391 ജീവനക്കാര്‍ക്ക് റേഷ്യോ പ്രമോഷന് അനുവദിച്ചു നല്‍കുമെന്നായിരുന്നു. ഇതില്‍ വിരമിച്ചവരെയും മരിച്ചവരെയും മറ്റു വകുപ്പിലേക്ക് മാറിപ്പോയവരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവില്‍ ശമ്പള സ്കെയിലോ ആനുകൂല്യം എന്നു മുതല്‍ ലഭിക്കുമെന്നോ പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് ജീവനക്കാര്‍ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു.
തുടര്‍ന്ന് ഓരോ ജീവനക്കാരുടെയും തീയതി നിര്‍ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു. 2023 ഫെബ്രു. 4ന് എല്ലാ ജീവനക്കാര്‍ക്കും ഒരേ തീയതിയും സ്കെയിലും സൂചിപ്പിച്ച് ചീഫ് എന്‍ജിനിയര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ എല്ലാവര്ക്കും ഒരേ തീയതി നല്കിയതിനാല് റേഷ്യോ പ്രമോഷന് നടപ്പിലാക്കാന്‍ സാധിച്ചില്ല.
2006 ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും റിട്ടയര്‍ ചെയ്യുകയും ട്രാന്‍സ്ഫര്‍ ലഭിച്ച് മറ്റു പല ഡിപ്പാര്‍ട്ട്മെന്റ്കളില്‍ ക്ലര്‍ക്കായും പോയിട്ടുണ്ട്. ഇവര്‍ക്ക് മറ്റു ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും പ്രമോഷന് കിട്ടി വന്നവരെക്കാള്‍ അടിസ്ഥാന ശമ്പളം കുറഞ്ഞ അവസ്ഥയിലാണ്. പെന്‍ഷനും കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: