ആലുവ: ഭിന്നശേഷിക്കാരുടെ ജീവിത വികാസത്തിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് സക്ഷമ അഖിലേന്ത്യ വൈസ് പ്രസിഡന്റും നേത്ര രോഗ വിദഗ്‌ദ്ധയുമായ ഡോ. ആശാ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമ സംഘടിപ്പിച്ച കാഴ്ച സംബന്ധമായ വിഷയത്തില്‍ സംസ്ഥാനതല ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ സക്ഷമ എറണാകുളം ജില്ലാ പ്രസിഡന്റും കോര്‍ണിയ രോഗ വിദഗ്ധനുമായ ഡോ. അനില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സക്ഷമ ദക്ഷിണക്ഷേത്ര സംഘടന സെക്രട്ടറി വി.വി. പ്രദീപ്, സെന്റലോണ ഡയറക്ടര്‍ സത്യശീലന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍വീനര്‍ ജോബി തോമാസ്, കെ.ആര്‍. രഘുനാഥന്‍ മാസ്റ്റര്‍, ആര്‍. ശശികുമാര്‍, എന്‍. ശ്രീജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് എടത്തല, ജില്ലാ ജോ. സെക്രട്ടറി ഹരി എം.സി, അഭിഷേക്, ആകാശ്, സംസ്ഥാന മഹിള പ്രമുഖ് അനിതാ നായകം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍, പി. സുഭാഷ്, സുധീര്‍ എം.ബി., അനില്‍കുമാര്‍. പി.എ., മിനി രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: