കൊച്ചി : അന്തസും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മുന്‍ എഐസിസി അംഗം സിമി റോസ് ബെല്‍ ജോണ്‍. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നിലെ കാരണം എന്തെന്ന് പറയണം.
ഈഡന്റെ മകന്‍ ആയത് കൊണ്ടല്ലേ ഹൈബിയെ എംപി ആക്കിയത്. എന്ത് കൊണ്ട് പദ്മജയ്‌ക്ക് കൊടുത്തില്ല?.പദ്മജയെ തോല്പിച്ചതാണ്. ദീപ്തി മേരി വര്‍ഗീസിനെ പുറത്താക്കിയെങ്കിലും മുന്ന് മാസത്തില്‍ അവര്‍ തിരിച്ചെത്തി.
തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിഐഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണം. ലതിക സുഭാഷിനെയും പദ്മജയെയും അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹേഷ് എംഎല്‍എയ്‌ക്ക് ഒന്നും സംഭവിക്കാത്തതിന് കാരണം അയാള്‍ പുരുഷനായത് കൊണ്ടാണ്. വിധവയായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വന്ന വഴി മറക്കരുത്. പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പിനായി നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെല്‍ ജോണ്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്നും കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ വി ഡി സതീശന്‍ അനുവദിക്കുന്നില്ല എന്നും സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് സിമി റോസ്‌ബെല്‍ ജോണ്‍ വെളിപ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക