Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എടുക്കുന്നതിലേറെ കൊടുക്കാനാവണം

പരിസ്ഥിതിദര്‍ശനം 4

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Sep 1, 2024, 08:03 pm IST
in Samskriti

ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.
”സംഗച്ഛധ്വം സംവദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വ്വേ
സംജാനാനാ ഉപാസതേ” (ഋഗ്വേദം,8-8-49) മുന്‍സൂചിത മൂല്യങ്ങള്‍ ആര്‍ജ്ജിച്ച് ഏവരും ഒന്നിച്ചു നടന്ന്, ഒരേ വാക്യം പറഞ്ഞു കൊണ്ട്, ഒരേ ലക്ഷ്യത്തിലേക്ക് നടന്നാല്‍, എല്ലാവരുടെയും കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്ത് ഐശ്വര്യം കൊണ്ടുവരാന്‍ കഴിയും. അത് തന്നെയാണ്, ഐകമത്യം മഹാബലം എന്ന് പറയുന്നത്. ഇപ്പോള്‍ നാം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങുന്നുണ്ട്. പക്ഷേ ലക്ഷ്യം ഉള്ളത് മിഴുവന്‍ തകര്‍ക്കുക എന്നതാണ്. ഇത് വികസനത്തിനെന്ന വ്യാജേന അവികസിത മനസ്സുകളുടെ ലക്ഷ്യം തെറ്റിയ, ദുഷ്ട ലാക്കോടെയുള്ള മുന്നേറ്റമാണ്.

ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് വികല മനസ്സുകള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ വരുത്തിവെക്കുന്നത്. ഒരുവശത്ത് ഉത്സാഹത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ മറുവശത്തു തകൃതിയായി നശീകരണം നടത്തിയാല്‍ പുരോഗതി താനേ അധോഗതിയാകും.

അതുകൊണ്ടു രാജാവിന്റെ (ഇപ്പോള്‍ സര്‍ക്കാരിന്റെ) ഭരണ വികസന നയങ്ങള്‍ എപ്പോഴും ധര്‍മ്മാടിസ്ഥാനത്തില്‍ ആകണം. ഉദാഹരണത്തിന്, സൂര്യവംശ രാജാക്കന്മാരുടെ നികുതി നിയമം നോക്കുക.

‘സഹസ്ര ഗുണം ഉത്സൃനഷ്ടം
ആദത്തേ ഹി രസം രവീ’ (കാളിദാസന്‍, രഘുവംശം)
ആയിരം മടങ്ങു മഴയായി തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് സൂര്യന്‍ കടലില്‍ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നല്‍കുന്നു. നികുതി പിരിക്കുമ്പോള്‍ അത് നല്‍കുന്നവര്‍ക്ക് മാത്രമല്ല, നല്‍കാത്ത പാവപ്പെട്ടവര്‍ക്കും രാജാവ് (സര്‍ക്കാര്‍)ക്ഷേമം നല്‍കുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനക്ഷേമത്തിനായി ചെലവഴിക്കണം. പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളില്‍ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യന്‍ പറയുന്നു. പക്ഷേ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികള്‍ക്കും (ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ളതല്ല.

ദീനദയാല്‍ ഉപാധ്യായുടെ ഏകാത്മ മാനവ വാദത്തില്‍ സമ്പത്തിന്റെ അമിതപ്രഭാവവും അഭാവവും നല്ലതല്ല എന്ന് പറയുന്നു. ‘അര്‍ഥായാം’ എന്നാണു ഈ അവസ്ഥയെ അദ്ദേഹം വിളിക്കുന്നത്.

ചാണക്യന്‍ പറഞ്ഞിരിക്കുന്നത്, ”എങ്ങനെയാണോ ശലഭം
പൂവില്‍ നിന്ന് തേന്‍ ശേഖരിക്കുന്നത്, അതുപോലെ വേണം രാജാവ് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടത്” എന്നാണ്. പൂവ് അറിയാതെയാണ് ശലഭം തേന്‍ വലിച്ചെടുക്കുന്നത്. ജനങ്ങള്‍ക്ക് വിഷമം വരാതെ വേണം നികുതി ഈടാക്കാന്‍.

‘അര്‍ഥസ്യ ദാസോ പുരുഷോ
ദാസസ്യ അര്‍ഥോ ന കസ്യചിത്
ഇതിസത്യം മഹാരാജാ
ബദ്ധോ വ്യര്‍ഥേന കൗരവൈ’ (മഹാഭാരതം, ഭീഷ്മ പര്‍വ്വം)
യുദ്ധ സമയത്തു യുധിഷ്ഠിരന്‍ ദ്രോണരുടെയും ശല്യരുടെയും അടുത്തു ചെന്ന് ഇരുവരെയും സ്വപക്ഷത്തേക്ക് ക്ഷണിക്കുമ്പോള്‍ പറയുന്ന മറുപടിയാണിത്്. ”അല്ലയോ യുധിഷ്ഠിരാ, എല്ലാവരും പണത്തിന്റെ അടിമകളാണ്. എന്നാല്‍ പണം ആരുടെയും അടിമയല്ല. മഹാരാജാ, ഈ സത്യം മൂലം കൗരവരോട് ഞങ്ങള്‍ പണത്തിനാല്‍ ബദ്ധരായിരിക്കുന്നു, അല്ലെങ്കില്‍ കടപ്പെട്ടിരിക്കുന്നു. അവരാണ് ഞങ്ങള്‍ക്ക് അന്നം നല്‍കുന്നത്. അതുകൊണ്ടു ഞങ്ങളുടെ കൂറും അവിടെയായിരിക്കും.” സാധാരണക്കാര്‍ക്ക് ധര്‍മ്മമല്ല, അര്‍ത്ഥമാണ് പ്രധാനം. അതുകൊണ്ടാണ് പതിനൊന്ന് അക്ഷൗഹിണി പടയും ഒട്ടേറെ മഹാരഥികളും ഉണ്ടായിട്ടും കൗരവര്‍ യുദ്ധത്തില്‍ തോറ്റത്.

ഓം ശത ഹസ്ത സമാഹരഃ
സഹസ്ര ഹസ്ത സംകിരഃ
കൃതസ്യ കാര്യസ്യ ചേഹഃ
സ്ഫതിം സമാവഹഃ
(അഥര്‍വ്വം,3 .24 .5)
നൂറു കൈകള്‍ കൊണ്ട് സമാഹരിക്കുന്നത് ആയിരം കൈകള്‍ കൊണ്ട് വിതരണം ചെയ്യാനായിരിക്കണം. അങ്ങിനെ സമൃദ്ധി കരകവിഞ്ഞൊഴുകട്ടെ.
(തുടരും)

Tags: DevotionalSamskritiപരിസ്ഥിതിദര്‍ശനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.