യുവാക്കള്‍ക്ക് ഏറെ പ്രചോദനം നല്കുന്ന നാളുകളാണ് മോദിയുടെ ഭരണകാലം. പ്രത്യേകിച്ചും ബിസിനസ് സംരംഭകരായ ചെറുപ്പക്കാര്‍ക്ക്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍വ്വവിധ പിന്തുണയും മോദി നല്‍കും. അതുകൊണ്ടാണ് ഹുറുണ്‍ ഇന്ത്യ എന്ന ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് തയ്യാറാക്കിയ അനസ് റഹ്മാന് ജുനൈദ് മോദിയുടെ ഭരണകാലത്തെ ഇങ്ങിനെ വിശേഷിപ്പിച്ചത്: ” സ്വത്തുണ്ടാക്കുന്ന ഒളിമ്പിക്സില്‍ ഓരോ അഞ്ച് ദിവസത്തിലും ഇന്ത്യ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ടേയിരിക്കുന്നു”.
മോദി അധികാരത്തില്‍ എത്തിയ 2014ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് 109 ശതകോടീശ്വരന്മാരാണെങ്കില്‍, പത്ത് വര്‍ഷത്തെ മോദിയുടെ ഭരണത്തില്‍ കഥ മാറി. ഇന്ത്യയില്‍ ഇന്ന് 2024ല്‍ ഉള്ളത് 334 ശതകോടീശ്വരന്മാരാണ്. അതില്‍ പരമ്പരാഗത വന്ബിസിനസുകാര്ക്കൊപ്പം പുതിയ ബിസിനസ് ആശയങ്ങളുമായി കടന്നുവന്ന് കോടികള്‍ കൊയ്ത ചെറുപ്പാക്കാരായ യുവാക്കളും ഏറെ. ഈ പുതിയ സമ്പദ്ഘാടനയില് പുതിയ ബിസിനസ് ആശയങ്ങളുള്ളവര്‍ക്ക് വളരാന്‍ ഒന്നും ഒരു തടസ്സമല്ല.
സെപ്റ്റോയുടെ കൈവല്യ വോറയും ആദിത് പാലിചയും
ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ സെപ്റ്റോ എന്ന ക്യുക്ക് ഇ-കൊമേഴ്സ് (അതിവേഗത്തില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ബിസിനസ് സംരംഭം) കമ്പനി ആരംഭിച്ച 21 കാരനായ കൈവല്യ വോറ അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. പഠിപ്പിനേക്കാള്‍ ബിസിനസില്‍ താല്പര്യം കയറിയ കൈവല്യ വോറ പഠിപ്പ് ഇടയ്ക്ക് വെച്ച് നിര്‍ത്തി. ക്ലാസ് മേറ്റായ ആദിത് പാലിചയും ഒപ്പം കൂടി. കോവിഡ് കാലമായിരുന്നു അന്ന്. അവര്‍ കോവിഡിനെ ആധാരമാക്കി ഒരു ബിസിനസ് ആശയം മെനഞ്ഞെടുത്തു. കൈകൊണ്ട് സ്പര്‍ശിക്കാതെ, വീട്ടുകാര്‍ക്ക് ആവശ്യമുള്ള അവശ്യസാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുപടിക്കല്‍ മിനിറ്റുകള്‍ക്കകം എത്തിക്കുക. സംഗതി ഏശി. ഇന്ന് ബെംഗളൂര്, ചെന്നൈ, മുംബൈ, ദല്‍ഹി തുടങ്ങി വലിയ ഇന്ത്യന്‍ നഗരങ്ങളില്‍ സെപ്റ്റോയുടെ സേവനമുണ്ട്. ബിസിനസ് കേറി ഹിറ്റായതോടെ 21കാരന് കൈവല്യ വോറയും 22കാരന് ആദിത്യ പാലിചയും ശതകോടീശ്വരന്മാരായി. കൈവല്യ വോറയുടെ ആസ്തി 3600 കോടിയാണെങ്കില്‍ ആദിത്യ പാലിചയുടെ ആസ്തി 4300 കോടിയാണ്.
റേസര്‍ പേയുടെ ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും
ഇനി മറ്റൊരു കഥ പറയാം. ഇത് റേസര്‍ പേ എന്ന സ്റ്റാര്‍ട്ടപ്പിന്റെ കഥയാണ്. ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും. ഐഐടിയില്‍ ഒരു ക്രൗഡ് ഫണ്ടിംഗ് പദ്ധതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഒരു കാര്യം മനസ്സിലാക്കിയത്. ചെറുകിട-ഇടത്തരം ബിസിനസുകാര്‍, പ്രത്യേകിച്ചും ഇ-കൊമേഴ്സസ് ബിസിനസുകാര്‍, ഓണ്‍ലൈന്‍ പേമെന്റിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സംഭവം നടക്കുന്നത് 2014ലാണ്. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സുഗമമാക്കാന്‍ വേണ്ടി ഇരുവരും ചേര്‍ന്ന് ഒരു പുതിയ കമ്പനി ആരംഭിച്ചു- അതാണ് റേസര്‍ പേ. ഈ ആപിന് വേണ്ടി കോഡുകള്‍ പലതും എഴുതിയത്. ഒരു ചെറുകിട പേമെന്റ് ഗേറ്റ് വേ ആയി തുടങ്ങിയതാണ് റേസര്‍ പേ. സംഗതി വിജയിച്ചു. നിരവധി ചെറുകിട, ഇടത്തരം കമ്പനികള്‍ ഓണ്‍ലൈന്‍ പേമെന്റ് ആവശ്യങ്ങള്‍ക്ക് റേസര്‍ പേ ഉപയോഗിക്കാന്‍ തുടങ്ങി. ബിസിനസ് ഏശി. ആവശ്യക്കാര്‍ കൂടി വന്നതോടെ അവര്‍ റേസര്‍ പേ എന്ന പേമെന്റ് ഗേറ്റ് വേയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് റേസര്‍ പേ ഉപയോഗിക്കാമെന്ന് വന്നു. വൈകാതെ ഇരുവരും ശതകോടീശ്വരന്മാരായി. ഇരുവര്‍ക്കും പ്രായം 33. ഇപ്പോള്‍ ഇരുവരുടെയും ആസ്തി 8700 കോടി രൂപ.
പറഞ്ഞുവരുന്നത്, മോദിയുടെ ഭരണത്തില്‍ പുതിയ ബിസിനസ് ആശയങ്ങള്‍ ഉള്ള യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ നടപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണ്. മാത്രമല്ല, ഇന്ത്യയുടെ ആധുനിക സമ്പദ്ഘടന ഇത്തരം പുത്തന്‍ വ്യവസായസംരംഭകത്വത്തെ പിന്തുണയ്ക്കുന്നു. അതുകൊണ്ടാണ് ഹുറുണ്‍ ഇന്ത്യ കണ്ടെത്തിയതുപോലെ ഓരോ അഞ്ചു ദിവസത്തിലും പുതിയ ഒരു ശതകോടീശ്വരന്‍ പിറക്കുന്ന നാടായി ഇന്ത്യ മാറിയത്. ശതകോടീശ്വരന്മാരുടെ വളര്‍ച്ച ഇന്ന് 29 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: