കൊച്ചി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്ന് തരൂര്‍ പറഞ്ഞു.
‘ നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ. ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ പീഡനപരാതികൾ പരിശോധിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രായോഗികമാവില്ല. ഇതിനുമാത്രമായി സർക്കാർ പ്രത്യേകസംവിധാനം ഏർപ്പെടുത്തണമെന്നും ‘ തരൂർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: