മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
പരീക്ഷാദികളില്‍ ഉന്നതവിജയമുണ്ടാകും. ഈശ്വരാധീനത്താല്‍ വലിയ അപകടത്തില്‍നിന്ന് രക്ഷ നേടും. ഉയര്‍ച്ചയെ ലക്ഷ്യമാക്കി ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കുന്നതാണ്. ജോലിയില്‍ സ്ഥിരതയും സന്തോഷവുമുണ്ടാകും. നേത്രരോഗങ്ങള്‍ പിടിപെടാനിടയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പല ആഗ്രഹങ്ങളും സഫലീകരിക്കും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
പിതാവിന്റെ എല്ലാവിധ സഹായസഹകരണങ്ങ!ളുമുണ്ടാകും. സ്ത്രീകളില്‍നിന്ന് സഹായമുണ്ടാകും. ആഗ്രഹിച്ച വിധം ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ സാധിക്കും. ജോലിയില്‍നിന്ന് പുറത്തുപോകേണ്ട അവസ്ഥയുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും. വാഹനങ്ങള്‍ ഒാടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ് ദൂരയാത്രകള് അനിവാര്യമായിവരും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പ്രവര്‍ത്തന മേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കും. കടബാധ്യതയാല്‍ ജപ്തി നടപടികള്‍ വന്നേക്കും. ക്ഷേത്രസംബന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് വിരോധം സമ്പാദിക്കേണ്ടിവരും. ഗൃഹനാഥന്റെ അറിവില്ലാതെ വീടിന്റെ രേഖകള്‍ കടപ്പെടുത്താനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
വീടു വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസക്കും പദവിക്കും സാധ്യതയുണ്ട്. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
പ്രസിദ്ധീകരണങ്ങളില്‍ നല്ല ആദായം ലഭിക്കും. ബാങ്കുകളിലോ പണമിടപാടുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. കോളേജധ്യാപകര്‍ക്ക് പ്രമോഷന് ലഭിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മാറ്റം കിട്ടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതപദവി ലഭിക്കാനിടയുണ്ട്. വൈവാഹിക ജീവിതം സുഖകരമായിരിക്കും. തറവാട് സ്വത്തിനെച്ചൊല്ലിയുള്ള കാര്യങ്ങളില്‍ ഉറച്ച തീരുമാനം കൈക്കൊള്ളും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണവും വസ്തുക്കളും തിരിച്ചുകിട്ടിയെന്ന് വരും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ജീവിതമാര്ഗത്തിനായുള്ള പരിശ്രമങ്ങള്‍ പ്രയോജനപ്പെടും. സ്ത്രീജനങ്ങളില്‍നിന്ന് അപമാനിതനാകാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് വിവാഹനിശ്ചയം നടക്കും. വിദ്യാര്‍ത്ഥികള്‍ പഠിപ്പില്‍ അലസത കാണിക്കും. സാമ്പത്തികനില മെച്ചപ്പെടും. ശാരീരികമായി സ്വസ്ഥത കുറയും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
ഒൗദ്യോഗികരംഗത്ത് പല പ്രയാസങ്ങളും വന്നുചേരും. സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. പെട്ടെന്ന് ഉണ്ടാകുന്ന ക്ഷോഭം കാരണം ശത്രുക്കള്‍ വര്‍ധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹം ലഭിക്കും. ഗൃഹത്തില്‍ സത്കര്‍മങ്ങള്‍ നടക്കാനിടയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ആരോഗ്യപരമായി സൂക്ഷിക്കേണ്ട കാലമാണ്. പൂര്‍വാര്‍ജിതമായ സ്വത്തുക്കള്‍ വന്നുചേരും. സന്താനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പലതും ജയിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകും. ഇഷ്ടജനങ്ങളുടെ വിയോഗം മനസ്സിനെ വേദനിപ്പിക്കും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: