Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൗനം വെടിഞ്ഞ് ഗായകന്‍ അരിജിത് സിങ്ങ്; മാറ്റം എപ്പോള്‍ നടക്കും എന്ന അദ്ദേഹത്തിന്റെ ഗാനം ബംഗാളില്‍ തരംഗമാകുന്നു; ഈ പ്രതിഷേധത്തില്‍ ഒലിച്ചുപോകുമോ മമത?

ആദ്യമായി മമതയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ആദ്യമായി മമത കൊല്‍ക്കൊത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ജനത്തോട് മാപ്പ് ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 11:48 pm IST
in India
ഗായകനും സംഗീതജ്ഞനുമായ അരിജിത് സിങ്ങ് (ഇടത്ത്)

ഗായകനും സംഗീതജ്ഞനുമായ അരിജിത് സിങ്ങ് (ഇടത്ത്)

ആദ്യമായി മമതയുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ആദ്യമായി മമത കൊല്‍ക്കൊത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ജനത്തോട് മാപ്പ് ചോദിച്ചു. പക്ഷെ സംഭവം നടന്ന് 470 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ മാപ്പ് ചോദിക്കല്‍. അതിനര്‍ത്ഥം ധീരയായി നിന്ന മമത ബാനര്‍ജി ബംഗാളിലെമ്പാടും അലയടിക്കുന്ന ജനരോഷത്തില്‍ വിറച്ചുപോയി എന്നത് തന്നെയാണ്. എന്തായാലും മമതയുടെ മാപ്പ് വൈകിപ്പോയിരിക്കുന്നു. അതിശക്തമായ പ്രതിഷേധപ്രളയത്തില്‍ മമത സര്‍ക്കാര്‍ ഒലിച്ചുപോകുമോ?

ഏറ്റവുമൊടുവില്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംഗീതസംവിധായകനും ഗായകനുമായ അരിജിത് സിങ്ങാണ്. അദ്ദേഹം ആര്‍ജി കര്‍മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നേരിടേണ്ടി വന്ന ക്രൂരതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

ആര്‍ കോബെ (എന്നാണ് അത് നടക്കുക?) എന്ന ചോദ്യമുയര്‍ത്തുന്ന ഈ ഗാനം ഒരു ഗ്രാമീണ ഗാനത്തിന്റെ ശൈലിയില്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനം തന്നെയാണ്. ബംഗാളില്‍ മാറ്റം വേണമെന്നും ആ മാറ്റം എന്നാണ് നടക്കുക എന്നും ചോദിക്കുന്ന ഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു.ചുരുട്ടിപ്പിടിച്ച ഒരു കറുത്ത മുഷ്ടിയാണ് ഗാനത്തിന്റെ പ്രതീകമായി കൊടുത്തിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഏഴേ മുക്കാല്‍ ലക്ഷം പേര്‍ ഗാനം കണ്ടുകഴിഞ്ഞു.

സമൂഹത്തിന്റെ പ്രതികരണശേഷിയില്ലായ്‌മയെ വിമര്‍ശിക്കുന്ന, നീതിക്ക് വേണ്ടി നിലവിളി ഉയര്‍ത്തുന്ന ഗാനമാണിത്. അനീതി, സമൂഹത്തിന്റെ മൗനം, അനിവാര്യമായ ഭരണമാറ്റം അരിജിത് സിങ്ങിന്റെ ആര്‍ കോബെ എന്ന ഗാനം കേള്‍ക്കാംഎന്നിവയെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ബംഗാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ബംഗാളില്‍ അനിവാര്യമായ ഭരണമാറ്റം വേണമെന്ന വികാരം ശക്തിപ്പെടുകയാണ്.

ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളും ഈ ഗാനം ഏറ്റെടുത്തുകഴിഞ്ഞു. ഇതോടെ മമത ബാനര്‍ജി കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഈയിടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ പീഢനവാര്‍ത്തയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബംഗാളില്‍ മമത സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും പരക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് മമതയുടെ പൊലീസ് നടത്തുന്നത്. ഇത് ക്രമസമാധാനത്തെക്കുറിച്ചും ആശങ്ക പരത്തുന്നു.

എന്തായാലും ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ആര്‍ ജി കര്‍ മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പലിനെ സംരക്ഷിച്ച മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ബംഗാളില്‍ പ്രതിഷേധം ഇരമ്പുകയാണ്.

മമതയുമായി ഐക്യപ്പെട്ടവരും എതിര്‍ചേരിയില്‍

മമതയുമായി ഐക്യപ്പെട്ടു നിന്നിരുന്ന താരങ്ങളും സാംസ്കാരികനായകരും എഴുത്തുകാരും മമതയ്‌ക്ക് എതിരെ നീങ്ങുകയാണ്. സൗരവ് ഗാംഗുലിയും മകളും പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ബംഗാള്‍ ആര്‍ട്ട് സിനിമ സംവിധായകനായ പരമ്പ്രത ചാറ്റര്‍ജി പറഞ്ഞതിനിങ്ങിനെ:”ഞങ്ങള്‍ പണ്ട് നന്ദിഗ്രാം പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു.അന്ന് അതാണ് നീതിയെന്ന് തോന്നി. എപ്പോള്‍ നീതി നിഷേധം തോന്നുന്നുവോ അപ്പോഴെല്ലാം ഞങ്ങള്‍ പ്രതികരിക്കും. ഇപ്പോള്‍ ആര്‍ജി കറിലെ ബലാത്സംഗവാര്‍ത്ത അറിഞ്ഞപ്പോഴും അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി.”. അതെ ഒരിയ്‌ക്ക്ല്‍ മമതയ്‌ക്കൊപ്പം നിന്നിരുന്ന താരങ്ങള്‍ മമതയ്‌ക്കെതിരെ പ്രതികരിക്കുകയാണിപ്പോള്‍. ബോളിവുഡ് താരമായ ഋത്വിക് റോഷന്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും മമത സര്‍ക്കാരിനെതിരെ പ്രതികരിച്ചു.

Tags: westbengalMamataBanerjeeRGKargangrapecaseRGKarMedicalcollegeArijitSinghAarKobeSauravGanguly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

News

പശ്ചിമ ബംഗാൾ പിടിക്കാൻ ബിജെപിയുടെ തന്ത്രമൊരുക്കി അമിത് ഷായുടെ സന്ദർശനം കഴിഞ്ഞു

Kerala

‘ബാബറി’ പള്ളിപണിയാൻ തറക്കല്ലിട്ട ഹുമയൂൺ കബീറിന് ‘പണികിട്ടി’; നിയമസഭയിൽ നിന്ന് സസ്പൻഡ് ചെയ്തു, മമതയ്‌ക്കും പാരയായി

News

ബംഗാളിലെ ‘കൊടുംകാട്ടുഭരണം’ അവസാനിപ്പിക്കണം: മോദി

Kerala

അടുത്തത് ബംഗാളിലെ കാട്ടുഭരണം അവസാനിപ്പിക്കൽ; ബംഗാളിലേക്കുള്ള വാതിൽ ബീഹാർ തുറന്നു: മോദി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.