കൊല്‍ക്കത്തയിലെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിക്ക് പിന്തുണയുമായി ഗായകന് അരിജിത് സിങ്ങും. ഈ പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആര് കോബെ എന്ന ഗാനവും പുറത്തിറക്കി. ഈ ഗാനം ഇറങ്ങിയ ഉടന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അരിജിത് സിങ്ങിന്റെ ആര് കോബെ എന്ന ഗാനം കേള്‍ക്കാം:
ആര് കോബെ എന്നതിന്റെ അര്‍ത്ഥം എപ്പോഴായിക്കും അത്? എന്നാണ്. അരിജിത് സിങ്ങ് തന്നെ എഴുതി ട്യൂണ്‍ ചെയ്ത ഒരു ഗ്രാമീണഗാനമാണ് ആര് കോബെ. എപ്പോഴാണ് സമൂഹത്തിന്റെ പ്രതികരണശേഷിയില്ലായ്മയെ വിമര്‍ശിക്കുന്ന, നീതിക്ക് വേണ്ടി നിലവിളി ഉയര്‍ത്തുന്ന ഗാനമാണിത്. അനീതി, സമൂഹത്തിന്റെ മൗനം, അനിവാര്യമായ ഭരണമാറ്റം എന്നിവയെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ബംഗാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ബംഗാളില്‍ അനിവാര്യമായ ഭരണമാറ്റം വേണമെന്ന വികാരം ശക്തിപ്പെടുകയാണ്.
ഇതോടെ തൃണമൂല്‍ നേതാക്കള്‍ക്ക് സമനില തെറ്റിയ അവസ്ഥയാണ്. എന്തുകൊണ്ട് മറ്റ് ബലാത്സംഗക്കേസുകളില്‍ അരിജിത് സിങ്ങ് ഇതുപോലെ ഗാനങ്ങള്‍ ഇറക്കിയില്ലെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് ചോദിച്ചു.
ഡോക്ടറായ പെണ്‍കുട്ടിയുടെ മരണത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ ശ്രേയ ഘോഷാലും അവരുടെ കൊല്‍ക്കൊത്തയിലെ സംഗീതപരിപാടി മാറ്റിവെച്ചിരുന്നു. കൊല്‍ക്കൊത്തയില്‍ ഈയിടെ നടന്ന ക്രൂരമായ ബലാത്സംഗത്തില്‍ മനസ്സ് തകര്‍ന്നെന്ന് ശ്രേയ ഘോഷാല്‍ പ്രതികരിച്ചു. മനുഷ്യനിലെ പിശാചിനെതിരെ നമുക്ക് ഒന്നിക്കാമെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. ഇതും തൃണമൂല്‍ നേതാക്കളെ ചൊടിപ്പിച്ചു. എന്തായാലും ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ആര് ജി കര് മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പലിനെ സംരക്ഷിച്ച മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ബംഗാളില്‍ പ്രതിഷേധം ഇരമ്പുകയാണ്.
ഈയിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ പീഢനവാര്ത്തയില് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബംഗാളില്‍ മമത സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും പരക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് മമതയുടെ പൊലീസ് നടത്തുന്നത്. ഇത് ക്രമസമാധാനത്തെക്കുറിച്ചും ആശങ്ക പരത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: