ആലപ്പുഴ: മാല മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മാല മോഷ്ടിച്ചെന്നതാണ് ആരോപണം.ആലപ്പുഴ നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരനാണ് സുധീര്‍.
ജന്മദിന ആഘോഷത്തിന് ഇടയിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സ്വര്‍ണമാല ഇയാള്‍ കവര്‍ന്നത്. മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേല്‍പ്പിച്ചു പ്രശ്നം ഒത്തുതീര്‍പ്പാക്കി.
ഇതോടെ ആലപ്പുഴ സൗത്ത് പൊലീസില്‍ നല്കിയ പരാതി ഉടമസ്ഥന് പിന്‍വലിച്ചു. മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: