വഡോദര: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. വിവിവിധ സ്ഥലങ്ങളിലുണ്ടായ മഴക്കെടുതിയില്‍ 36 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 40,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. വഡോദര നഗരത്തിലാണ് പ്രളയം കൂടുതല്‍ രൂക്ഷം. ഇത് കൂടാതെ കച്ച്. ജാംനഗര്‍, മോര്‍ബി, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. സംസ്ഥാനത്ത് 10 ദിവസത്തോളമായി കനത്ത മഴയാണ്. മഴയെ തുടര്‍ന്ന് അസ്‌ന ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 60 വര്‍ഷത്തിന് ശേഷം അറബിക്കടലിലുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ഇതിന് മുമ്പ് 1964ലാണ് ചുഴലിക്കാറ്റുണ്ടായത്.
സൗരാഷ്‌ട്ര- കച്ചിന് മുകളില്‍ ആഴത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കന്‍ അറബിക്കടലിലേക്ക് നീങ്ങും. ന്യൂനമര്‍ദം വടക്ക്- പടിഞ്ഞാറ് നലിയയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കു കിഴക്കും പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 270 കിലോമീറ്റര്‍ തെക്കു കിഴക്കുമാണ് സ്ഥിതിചെയ്യുന്നത്. ചുഴലിക്കാറ്റ് ഭാരത തീരങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വഡോദര നഗരത്തില്‍ ചീങ്കണ്ണികളും പ്രത്യക്ഷപ്പെട്ടു. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെയാണ് നഗര പ്രദേശങ്ങളിലേക്കിവ എത്തിയത്. അതേസമയം ഒരാള്‍ക്ക് ചീങ്കണ്ണിയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: