കൊല്‍ക്കത്ത: ഭാരതത്തെ കത്തിക്കുമെന്ന വിവാദ പരാമര്‍ശത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരില്‍ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് ബിജെപി.മമതയുടേത് ദേശവിരുദ്ധ ഭാഷയാണെന്നും ബിജെപി എംഎല്‍എ അഗ്നിമിത്ര പോള്‍ പറഞ്ഞു.
മമതയ്ക്ക് പകരം മറ്റാരെങ്കിലുമാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അപ്പോള്‍ തന്നെ അവരുടെ പേരില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തേനെ. അവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആത്മഹത്യയെന്ന് പറഞ്ഞ് ഡോക്ടറുടെ കൊലപാതകത്തെ മൂടിവയ്ക്കാനാണ് മമത ശ്രമിച്ചതെന്നും അഗ്നിമിത്ര പോള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മമതയുടെ പരാമര്‍ശം തങ്ങളെ വേദനിപ്പിച്ചുവെന്ന് ഡോക്ടറുടെ കുടുംബം പറഞ്ഞു.
തങ്ങള്‍ക്ക് നീതി ആവശ്യമില്ലെന്ന് പറഞ്ഞ മമതയുടെ വാക്കുകള്‍ വേദനയുണ്ടാക്കി. ലോകം മുഴുവന്‍ എന്റെ മകള്‍ക്കൊപ്പമാണ്. അവള്‍ക്ക് നീതി ലഭിക്കാനായി പ്രതിഷേധിക്കുകയാണ്. മമതയ്ക്ക് മകനോ മകളോ ഇല്ല. അതുകൊണ്ട് മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന അവര്‍ക്കറിയില്ലെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: